ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നോളജ് റിയാലിറ്റി ട്രസ്റ്റ് ആര്‍ഇഐടി ഓഹരികള്‍ക്ക് 4 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: നോളജ് റിയാലിറ്റി ട്രസ്റ്റ് ആര്‍ഇഐടി ഓഹരികള്‍ തിങ്കളാഴ്ച 4 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 103 രൂപയിലും ബിഎസ്ഇയില്‍ 104 രൂപയിലുമാണ് ഓഹരികളെത്തിയത്.

100 രൂപയായിരുന്നു ഇഷ്യുവില. നേരത്തെ ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ആര്‍ഇഐടി ഐപിഒ 12.4 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

ക്യുഐബി വിഭാഗം 9.07 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 16.57 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു. ആങ്കര്‍ നിക്ഷേപകര്‍ 1620 കോടി രൂപ നിക്ഷേപിച്ചു.

പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം പ്രാഥമികമായി ആസ്തി എസ്പിവികളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും വായ്പകള്‍ തീര്‍ക്കാനും പൊതു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റി എന്നിവയുള്‍പ്പെടെ ആറ് നഗരങ്ങളിലായി 30 ഗ്രേഡ്-എ ഓഫീസ് ആസ്തികളുടെ ഒരു പോര്‍ട്ട്ഫോളിയോ നോളജ് റിയാലിറ്റി ട്രസ്റ്റ് ആര്‍ഇഐടി കൈകാര്യം ചെയ്യുന്നു,

ഇവയ്ക്ക് 91 ശതമാനം ഒക്യുപെന്‍സി റേറ്റിംഗുണ്ട്.

X
Top