ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് കടപ്പത്രങ്ങളിലൂടെ 150 കോടി സമാഹരിക്കും

കൊച്ചി: 1000 രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ ഒമ്പതാമത് പബ്ലിക് ഇഷ്യൂ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് പ്രഖ്യാപിച്ചു. അടിസ്ഥാന പബ്ലിക് ഇഷ്യൂ സൈസ് 75 കോടിയാണ്.

75 കോടി വരെ അധിക സബ്സ്ക്രിപ്ഷനുള്ള ഓപ്ഷനിലൂടെ 150 കോടി രൂപയാകും പബ്ലിക് ഇഷ്യൂവിന്‍റെ പരിധി. എന്‍സിഡി ഇഷ്യൂ സെപ്റ്റംബര്‍ ആറിന് അവസാനിക്കും. വ്യക്തിഗത നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാന്‍ പത്തു വ്യത്യസ്ത ഓപ്ഷനുകളാണ് എന്‍സിഡികള്‍ക്കുള്ളത്.

വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളില്‍ 9.38 ശതമാനം മുതല്‍ 11.02 ശതമാനം വരെയുള്ള നിരക്കുകളില്‍ വരുമാനം ലഭ്യമാണ്. 400 ദിവസം മുതല്‍ 82 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളുടെ മുഖവില 1000 രൂപയും നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 5000 രൂപയുമാണ്.

മുന്പ് കെഎല്‍എം ആക്‌സിവ നടത്തിയ എല്ലാ പബ്ലിക് ഇഷ്യൂകളും ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. കമ്പനിയുടെ എല്ലാ ശാഖകള്‍ വഴിയും നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.

അപേക്ഷാഫോമുകള്‍ https://klmaxiva.com /ncd ല്‍ ലഭ്യമാണ്. എന്‍സിഡിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഗോള്‍ഡ് ലോണ്‍ വിപുലീകരണത്തിനായി വിനിയോഗിക്കുമെന്നും ഇന്ത്യ മുഴുവന്‍ കമ്പനിയുടെ ശാഖകള്‍ വ്യാപിപ്പിക്കുമെന്നും ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

എന്‍സിഡി പബ്ലിക് ഇഷ്യൂവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9961033333 എന്ന നമ്പറില്‍ വിളിക്കാം.

X
Top