വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി

കെഎൽഎം ആക്റ്റിവ ‘കണക്ട് ഇന്ത്യ’

കൊച്ചി: ധനകാര്യ സേവന കമ്പനിയായ കെഎൽഎം ആക്റ്റിവ ഫിൻവെസ്റ്റ് 26-ാം സ്ഥാപക ദിനം ആഘോഷിച്ചു. കൊച്ചിയിൽ നടന്ന ദേശീയതല ഉദ്ഘാടനം കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ നിർവഹിച്ചു. കെഎൽഎം ആക്റ്റിവ ചെയർമാൻ ടി പി ശ്രീനിവാസൻ അധ്യക്ഷനായി. വീടുകളിൽ നേരിട്ടെത്തി ഉപഭോക്താക്കളുമായി സംവദിക്കുന്ന കണക്ട് ഇന്ത്യ പദ്ധതിക്ക് സ്ഥാപക ദിനത്തിൽ തുടക്കം കുറിച്ചു. ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാനും സേവനങ്ങളുടെ ഡോർ സ്റ്റെപ്പ് ഡെലിവറിയും ലക്ഷ്യമിട്ടാണ് കണക്ട് ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നത്.

സാങ്കേതികവിദ്യയിൽ ഊന്നിയ സേവനങ്ങളും സാമൂഹികമാധ്യമ സാന്നിധ്യവും വ്യാപിപ്പിക്കാൻ കെഎൽഎം ഡിജിറ്റൽ ഡൈവ് പദ്ധതിയും ഇക്കൊല്ലം നടപ്പാക്കും. എക്സിക്യുട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി സി ജോർജ്കുട്ടി, സ്വതന്ത്ര ഡയറക്ടർ പീയൂസ് എ കൊറ്റം, ഡയറക്ടർ ബിജി ഷിബു തുടങ്ങിയവർ പങ്കെടുത്തു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പീയുസ് എ കൊറ്റത്തെ ചടങ്ങിൽ ആദരിച്ചു.

X
Top