
ഡൽഹി: വാന്റേജ് ടവേഴ്‌സ് എജിയുടെ ഓഹരികൾ ഏറ്റെടുക്കാൻ കെകെആർ& കമ്പനി, ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പാർട്ണർസ് എന്നി സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ മത്സരിക്കുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. വോഡഫോൺ ഗ്രൂപ്പ് പിഎൽസിയുടെ വയർലെസ് ടവർ യൂണിറ്റാണ് വാന്റേജ് ടവേഴ്‌സ് എജി.
ഇവർക്ക് പുറമെ സ്വീഡിഷ് നിക്ഷേപ സ്ഥാപനമായ ഇക്യുടി എബിയും വാന്റേജ് ടവേഴ്‌സിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വോഡഫോൺ ഓഹരി വിൽപ്പനയ്ക്കായി ലേല നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ വാർത്തകളെ തുടർന്ന് വാന്റേജ് ടവേഴ്‌സ് ഓഹരികൾ 4.2 ശതമാനത്തിന്റെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കമ്പനിയുടെ നിലവിലെ വിപണി മൂല്യം 13.4 ബില്യൺ യൂറോ (13.4 ബില്യൺ ഡോളർ) ആണ്. അതേസമയം വോഡഫോൺ വിൽക്കാൻ ആഗ്രഹിക്കുന്ന ഓഹരിയുടെ വലുപ്പത്തെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിൽ വാന്റേജിന്റെ 82 ശതമാനം ഓഹരികൾ വോഡഫോൺ കൈവശം വച്ചിരിക്കുകയാണ് എന്ന് ബ്ലൂംബെർഗ് ഡാറ്റ സൂചിപ്പിക്കുന്നു.
ചെലവേറിയ ഫൈബർ-ഒപ്‌റ്റിക് റോൾഔട്ടുകളിലും വയർലെസ് നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകളിലും നിക്ഷേപം നടത്തുന്നതിനും അവരുടെ വലിയ കടബാധ്യതകൾ വെട്ടിക്കുറയ്ക്കുന്നതിനുമായിയാണ് വോഡാഫോൺ നിലവിൽ അതിന്റെ ഇൻഫ്രാസ്ട്രക്ചർ ആസ്തികൾ വിൽക്കുന്നത്.






