അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

കിറ്റക്‌സ് വാറങ്കലിലെ പ്‌ളാന്‌റില്‍ കാല്‍ലക്ഷം പേരെ നിയമിക്കുന്നു

കൊച്ചി: വാറങ്കല്ലിലെ പ്ലാന്റില്‍ ഉല്‍പാദനം ആരംഭിച്ചതോടെ 25000 ജീവനക്കാരെ പുതുതായി നിയമിക്കുമെന്ന് കിറ്റക്‌സ്. കേരളത്തിലെ പിണറായി സര്‍ക്കാര്‍ പുറംകാലുകൊണ്ട് തൊഴിച്ച് നാടുകടത്തിയതോടെയാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് വാറങ്കലില്‍ 3400 കോടി മുതല്‍മുടക്കില്‍ രണ്ട് പ്‌ളാന്‌റുകള്‍ തുടങ്ങിയത്.

സീതാറാം പൂരിലെ അടുത്ത പ്ലാന്റിലേക്കും വൈകാതെ ഇത്രതന്നെ തൊഴിലാളികളെ വേണ്ടിവരും. അവിടങ്ങളില്‍ ഉല്‍പാദനം കൂടുന്നതിനനുസരിച്ച് കൊച്ചിയില സ്ഥാപനത്തില്‍ തൊഴിലവസരം കുറയ്‌ക്കുകയാണ്.

കൊച്ചിയില്‍ 2000 പേരെയാണ് ഘട്ടംഘട്ടമായി കുറച്ചത്. പുതുതായി നിയമിക്കുന്നവരില്‍ 80 ശതമാനവും സ്്ത്രീകള്‍ അടക്കമുള്ള തയ്യല്‍ ജോലിക്കാരാവും.

എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്മാരെയും എടുക്കുന്നുണ്ട്. തെലുങ്കാനയിലെ രണ്ട് പ്ലാന്റുകള്‍ ദിവസവും 22.6 ലക്ഷം വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കും. കേരളത്തില്‍ നിലവില്‍ ഒന്‍പത് ലക്ഷം വസ്ത്രങ്ങളാണ് നിര്‍മ്മിച്ചിരുന്നത്.

X
Top