ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടുകലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

കിറ്റെക്സ് ഇനി ആന്ധ്രയിലേക്കും

കൊച്ചി: തെലങ്കാനയ്ക്കു പിന്നാലെ ആന്ധ്രപ്രദേശിലും നിക്ഷേപമിറക്കാൻ കിറ്റെക്സ് ഗാർമെന്റ്സിനു മുന്നിൽ സാധ്യത തെളിയുന്നു.

ആന്ധ്രയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ടെക്സ്റ്റൈൽ മന്ത്രി എസ്.സവിത ശനിയാഴ്ച കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് എത്തി.

ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ നിർദേശ പ്രകാരമാണു സന്ദർശനം. കിറ്റെക്സ് എംഡി സാബു എം.ജേക്കബിനെ ചന്ദ്രബാബു നായിഡുവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കാൻ കൂടിയാണു മന്ത്രിയുടെ സന്ദർശനം.

നായിഡുവുമായുള്ള ചർച്ചകൾക്കു ശേഷമേ പദ്ധതി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ.

X
Top