ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു

കൊച്ചി: രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ തങ്ങളുടെ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് പിന്നില്‍ കേരളത്തിലെ ഏറ്റവും ചലനാത്മകമായ വിപണയില്‍ കിസ്നയുടെ റീട്ടെയ്ല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രദേശത്ത് വര്‍ധിച്ചുവരുന്ന പ്രീമിയം ജ്വല്ലറി ആഭരണങ്ങളുടെ ആവശ്യകത നിര്‍വഹിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് കമ്പനി അറിയിച്ചു. ഇത് കൊച്ചിയിലെ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂമും രാജ്യത്തെ 44-ാമത് ഷോറൂമുമാണ്.

85 രാജ്യങ്ങളിലേക്ക് വജ്രം കയറ്റുമതി ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ ആഭരണ വിതരണ കമ്പനിയായ, സൂറത്തിലും മുംബൈയിലും ആഭരണ നിര്‍മാണ ഫാക്ടറികളുള്ള ദി ഹരികൃഷ്ണ ഗ്രൂപ്പാണ് കിസ്ന ഷോറൂമുകളിലേക്ക് ലോകോത്തര നിലവാരമുള്ള വജ്രവും മറ്റ് ആഭരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. ദി ഹരികൃഷ്ണ ഗ്രൂപ്പാണ് ഡി ബീര്‍സ്, അല്‍റോസ തുടങ്ങിയ ആഗോള ഖനി കമ്പനികള്‍ക്ക് ഹോള്‍സെയില്‍ വിതരണം ചെയ്യുന്നത്.

ഉദ്ഘാടനം ആഘോഷമാക്കുന്നതിന്റെ ഭാഗമായി കിസ്ന #Abki_Baar_Aapke_Liye_Shop & വിന്‍ എ കാര്‍ എന്ന ലക്കി ഡ്രോ ഉത്സവ ക്യാംപെയ്ന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയോ അതില്‍ കൂടുതലോ വിലമതിക്കുന്ന ഡയമണ്ട് / പ്ലാറ്റിനം / സോളിറ്റയര്‍ ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവതിക്ക്/ഭാഗ്യവാന് കാര്‍ സമ്മാനമായി ലഭിക്കും.

സ്പാര്‍ക്ലിംഗ് കെ കെ വെഞ്ച്വേഴ്‌സുമായുള്ള പങ്കാളിത്തത്തിലൂടെ കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നത് ആഹ്ലാദകരമാണെന്ന് ഹരികൃഷ്ണ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഘന്‍ശ്യാം ധോലാകിയ പറഞ്ഞു. ഈ എക്‌സ്‌ക്ലുസീവ് ഷോറൂം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് തങ്ങളെ സഹായിക്കും. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ആഭരണ ബ്രാന്‍ഡായി മാറാന്‍ ലക്ഷ്യമിടുന്ന ‘ഹര്‍ ഘര്‍ കിസ്‌ന’ എന്ന തങ്ങളുടെ ആശയത്തെ ഈ പങ്കാളിത്തം സഹായിക്കുമെന്നുറപ്പുണ്ട്. ഇതിലൂടെ ഡയമണ്ട് ആഭരണങ്ങള്‍ സ്വന്തമാക്കുക എന്ന ഓരോ സ്ത്രീയുടെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം പാരമ്പര്യത്തനിമയാല്‍ സമ്പന്നമാണെന്ന് കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി ഡയറക്ടര്‍ പരാഗ് ഷാ പറഞ്ഞു. ”കൊച്ചിയിലെ ഞങ്ങളുടെ ഏറ്റവും പുതിയ എക്‌സ്‌ക്ലുസീവ് ഷോറൂമിന് കിസ്നയെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് സഹായിക്കാന്‍ കഴിയും. പ്രദേശവാസികളായ ഉപഭോക്താക്കളുടെ പുതിയ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ഉയര്‍ന്ന നിലവാരമുള്ള ആഭരണങ്ങള്‍ നല്‍കുന്നുവെന്ന കാര്യം ഞങ്ങള്‍ ഉറപ്പാക്കും. കൊച്ചി കേന്ദ്രീകരിച്ച് ഉണ്ടാകാനിടയുള്ള വളര്‍ച്ചാ സാധ്യതകളെ ഞങ്ങള്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സംരംഭം കൊച്ചിയില്‍ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റത്തിനായി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു” പരാഗ് ഷാ പറയുന്നു.

എക്‌സ്‌ക്ലുസീവ് ഷോറൂമിനായി സ്പാര്‍ക്ലിംഗ് കെ കെ വെഞ്ച്വേഴ്‌സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കിസ്ന സെയില്‍സ് ജനറല്‍ മാനേജര്‍ മഹേഷ് ഗന്ദാനി പറഞ്ഞു. ”ഈ പങ്കാളിത്തം കിസ്നയുടെ റീട്ടെയില്‍ സാന്നിധ്യം കേരളത്തില്‍ വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ചുവടുവെപ്പായി മാറും. ഞങ്ങളുടെ സവിശേഷമായ ഓഫറുകള്‍ ഉപഭോക്താക്കളിലേക്ക് കൂടൂതലായി എത്തിക്കുകയും അവര്‍ക്ക് സമാനതകളില്ലാത്ത ഗുണനിലവാരവും സേവനവും നല്‍കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സംരംഭം കൊച്ചി വിപണിയില്‍ കൊണ്ടുവരുന്ന വളര്‍ച്ചയും മാറ്റവും ഞങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നു” മഹേഷ് ഗന്ദാനി പറയുന്നു.

ആഭരണ വ്യവസായത്തിലെ വിശ്വാസ്യത, ഗുണനിലവാരം, പുതുമ എന്നിവയ്ക്കായി നിലകൊള്ളുന്ന ബ്രാന്‍ഡായ കിസ്നയുമായി സഹകരിക്കുന്നത് തങ്ങളെ സംബന്ധിച്ച ബഹുമതിയാണെന്ന് സ്പാര്‍ക്ലിംഗ് കെ കെ വെഞ്ച്വേഴ്‌സ് ഉടമ ഹബീബ് കിഴക്കേക്കര പറഞ്ഞു. ഈ സഹകരണം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്യ കൂടുതല്‍ ചോയ്‌സുകളും കൂടുതല്‍ സന്തോഷകരമായ ഷോപ്പിംഗ് അനുഭവവും നല്‍കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

X
Top