
മുംബൈ: പ്രീ-സീഡ് ഫണ്ടിംഗിന്റെ ഭാഗമായി മൂലധനം സമാഹരിച്ച് നോയിഡ ആസ്ഥാനമായുള്ള കിഡ്‌സ്‌വെയർ ബ്രാൻഡായ കിഡ്‌ബിയ. എജിലിറ്റി വെഞ്ചേഴ്‌സിൽ നിന്നും ചില വ്യക്തിഗത നിക്ഷേപകരിൽ നിന്നുമാണ് കമ്പനി മൂലധനം സമാഹരിച്ചത്.
കാഫ് ഫണ്ട്‌സിന്റെ സിഎഫ്ഒ നന്ദി മേത്ത, ജാർഖണ്ഡിലെ സിഐഐ ചെയർമാൻ തപസ് സാഹു, പവർ ഗമ്മീസിന്റെ സ്ഥാപകൻ ദിവിജ് ബജാജ്, ഡയമണ്ട് ഓവർസീസ് സ്ഥാപകൻ അഭിഷേക് കൊച്ചാർ, അപൈസറിന്റെ സ്ഥാപകൻ വിവേകാനന്ദ നരെദ്ദുല എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.
വിപണന ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും ടീമിനെ വിപുലീകരിക്കുന്നതിനും ഇന്ത്യൻ കിഡ്‌സ്‌വെയർ വിപണിയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
സ്വപ്നിൽ ശ്രീവാസ്തവ്, മുഹമ്മദ് ഹുസൈൻ, അമൻ കുമാർ മഹ്തോ എന്നിവർ ചേർന്ന് 2021-ൽ സ്ഥാപിച്ച കിഡ്ബിയ, ഓർഗാനിക് സ്പിൽ പ്രൂഫ്, ആൻറി ബാക്ടീരിയൽ കിഡ്‌വെയർ എന്നിവ നിർമ്മിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടും പ്രശസ്തമായി കൊണ്ടിരിക്കുന്ന സ്പിൽ പ്രൂഫ്, സുഗന്ധ സാങ്കേതികവിദ്യ എന്നിവയുടെ പേറ്റന്റ് ബ്രാൻഡിന് ഉണ്ട്.
ഈ വർഷം മാർച്ചിൽ നടന്ന എയ്ഞ്ചൽ റൗണ്ട് ഉൾപ്പെടെ കിഡ്‌ബിയ ഇതുവരെ രണ്ട് റൗണ്ട് ഫണ്ടിംഗ് സ്വരൂപിച്ചിട്ടുണ്ട്.