വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ഖാരിഫ് സീസണില്‍ നെല്‍കൃഷി വര്‍ദ്ധിച്ചു, പരുത്തി, എണ്ണക്കുരു കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്‍കൃഷി 364.80 ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.

മൊത്തം ഖാരിഫ് വിളകളുടെ കൃഷി 40 ഹെക്ടര്‍ കൂടിയെങ്കിലും പരുത്തി കൃഷി 110.49 ലക്ഷം ഹെക്ടറില്‍ നിന്ന് 106.96 ലക്ഷം ഹെക്ടറായും നിലക്കടല, സോയാബീന്‍ തുടങ്ങിയവയുടെ കൃഷി 182.43 ലക്ഷം ഹെക്ടറില്‍ നിന്നും 175.61 ലക്ഷം ഹെക്ടറായും ചുരുങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗ്ഗങ്ങള്‍ (പയര്‍, കടല പോലുള്ളവ), നാടന്‍ ധാന്യങ്ങള്‍ (ചോളം, തിന പോലുള്ളവ), കരിമ്പ് എന്നിവ വിതയ്ക്കുന്നതില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ സാധാരണത്തേക്കാള്‍ മികച്ച മണ്‍സൂണ്‍ പ്രവചനമാണ് നെല്‍കൃഷി വര്‍ദ്ധനവിനിടയാക്കിയത്.

മണ്‍സൂണിന് ശേഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഖാരിഫ് സീസണ്‍. ഈ കാലയളവില്‍ നെല്ല് പ്രധാന വിളയാണ്. കൂടുതല്‍ വെള്ളം ആവശ്യമായതിനാലാണിത്.

X
Top