നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഒന്‍പതുവര്‍ഷത്തില്‍ 332 ശതമാനം വളര്‍ന്ന് ഖാദി മേഖല

ന്യൂഡൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ഒന്‍പത് വര്‍ഷത്തിനിയില്‍ നേടിയത് അഭൂതപൂര്‍മായ വളര്‍ച്ച. ഏകദേശം 332ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ കൈവരിക്കാനായത്.

ഈ വളര്‍ച്ചയുടെ പ്രതിഫലനം വിറ്റുവരവില്‍ ദൃശ്യമായിരുന്നു. 1.34 ലക്ഷം കോടിയുടെ അമ്പരപ്പിക്കുന്ന വിറ്റുവരവാണ് മേഖലയില്‍ ഉണ്ടായതെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

”കഴിഞ്ഞ ഒന്‍പത് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കെടുത്താല്‍, ഗ്രാമീണ മേഖലയിലെ കരകൗശല വിദഗ്ധര്‍ ഉല്‍പ്പാദിപ്പിച്ച തദ്ദേശീയ ഖാദി ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ 332ശതമാനം വളര്‍ച്ച ഉണ്ടായി. ഈ ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവും മികച്ചതായിരുന്നു.

2013-14 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവ് 31,154 കോടി രൂപ മാത്രമായിരുന്നു. ഇന്ന്് അതായത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് 1,34,630 കോടി രൂപയായാണ് വര്‍ധിച്ചത്. ഇത് എക്കാലത്തെയും മികച്ച നേട്ടമാണ്,” മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു.

X
Top