ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

91 ലക്ഷം രൂപ പിഴയടച്ച് കെഫിന്‍ ടെക്‌നോളജീസ്

മുംബൈ: സെബി നടപടികള്‍ നിര്‍ത്തലാക്കുന്നതിന് 91 ലക്ഷം രൂപ പിഴ അടച്ചിരിക്കയാണ് കെഫിന്‍ ടെക്‌നോളജീസ്. ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ കാലതാമസം, അപേക്ഷകള്‍ വേഗത്തിലാക്കുന്നതിലെ പോരായ്മ, മറ്റ് ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കമ്പനിയ്‌ക്കെതിരെ നീങ്ങിയത്. ഡിസംബര്‍ 2019-2020 കാലത്ത് നടത്തിയ അന്വേഷണത്തിലാണ് റെഗുലേറ്റര്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

ഓഹരിയുടമകളുടെ വിശദാശങ്ങള്‍ ശേഖരിക്കുന്നതിന് കമ്പനി രജിസ്ട്രാര്‍ പരാജയപ്പെട്ടുവെന്നും സെബി പറയുന്നു. തുടര്‍ന്ന്‌ 91.2 ലക്ഷം രൂപ പിഴയടക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. അസറ്റ് മാനേജര്‍ കമ്പനികളായ മ്യൂച്ച്വല്‍ ഫണ്ട്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്, വെല്‍ത്ത് മാനേജേഴ്‌സ്, പെന്‍ഷന്‍ ഫണ്ട് കോര്‍പറേറ്റ് ഇഷ്യൂവേഴ്‌സ് എന്നിവര്‍ക്കെല്ലാം സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് കെഫിന്‍.

25 എഎംസികള്‍ക്ക് കമ്പനി സേവനങ്ങള്‍ നല്‍കിവരുന്നു. ഇതിനു പുറമെ വടക്ക് പടിഞ്ഞാറന്‍ ഏഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലും വിപണിയുണ്ട്.

X
Top