തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നേട്ടമുണ്ടാക്കി സഫയര്‍ ഫുഡ്‌സ് ഓഹരി

മുംബൈ: കെഎഫ്സി, പിസ്സ ഹട്ട്, ടാക്കോ ബെല്‍ റെസ്റ്റോറന്റ് ഓപ്പറേറ്ററായ സഫയര്‍ ഫുഡ്സ്, ബുധനാഴ്ച ബിഎസ്ഇയില്‍ 3 ശതമാനത്തോളം നേട്ടമുണ്ടാക്കി. പ്രൊമോട്ടര്‍മാരും ഷെയര്‍ഹോള്‍ഡര്‍മാരും ഓഹരികളുടെ ഒരു ഭാഗം വില്‍ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ സ്‌റ്റോക്ക് രണ്ട് ദിവസത്തെ നഷ്ടം നികത്തുകയും 1400 രൂപയില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.

ഷെയര്‍ ഹോള്‍ഡറായ, ഡബ്ല്യുഡബ്ല്യുഡി റൂബി ലിമിറ്റഡ്, 31,77,127 ഇക്വിറ്റി ഷെയറുകള്‍ 2022 ഡിസംബര്‍ 21-നകം ഒന്നോ അതിലധികമോ ട്രഞ്ചുകളായി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. മൊത്തം ഇക്വിറ്റിയുടെ 5 ശതമാനമാണ് ഇത്. 2022 സെപ്റ്റംബര്‍ 30 വരെ, ഇവര്‍ക്ക് 6.21 ദശലക്ഷം എണ്ണം അല്ലെങ്കില്‍ 9.77 ശതമാനം ഓഹരികളാണ് സഫയര്‍ ഫുഡ്‌സിലുള്ളത്.

കമ്പനിയുടെ പ്രീ ഐപിഒ ലോക് ഇന്‍ കാലാവധി നവംബര്‍ 15 ന് അവസാനിച്ചിരുന്നു. ഇതോടെ 43.3 ശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്ക് അര്‍ഹത നേടി. സെപ്തംബറിലവസാനിച്ച പാദത്തില്‍ 560.4 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വരുമാനമാണ് കമ്പനി നേടിയത്.

26.9 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താനും സാധിച്ചു. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 5 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇത്.

X
Top