
കൊച്ചി: 2026-ന് രുചികരമായ തുടക്കമൊരുക്കി കെഎഫ്‌സി ഇന്ത്യ പുതിയ ‘ഡങ്ക്ഡ് റേഞ്ച്’ അവതരിപ്പിച്ചു. ജനപ്രിയ ചിക്കൻ വിഭവങ്ങൾക്ക് സോസ് നിറഞ്ഞ പുതുമയാണ് ഈ ശ്രേണി നൽകുന്നത്. ചിക്കൻ സിംഗർ, ചിക്കൻ വിങ്‌സ്, ചിക്കൻ ലെഗ് പീസുകൾ, ബോൺലെസ് ചിക്കൻ സ്ട്രിപ്സ് എന്നിവ പുതുതായി അവതരിപ്പിച്ച ഫയറി ടെക്സാസ് ബിബിക്യു സോസിൽ മുക്കിയതാണ് ഡങ്ക്ഡ് റേഞ്ച്. രാജ്യത്തെ 1,300-ൽ അധികം കെഎഫ്‌സി റെസ്റ്റോറന്റുകളിൽ ഡൈൻ-ഇൻ, ടേക് എവേ സേവനങ്ങളിലൂടെയും കെഎഫ്‌സി ആപ്പ്, വെബ്സൈറ്റ്, പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെയും ഡങ്ക്ഡ് റേഞ്ച് ലഭ്യമാണ്. വില ₹89 മുതൽ ആരംഭിക്കുന്നു.






