ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

‘ചിക്കൻ’ കെഎഫ്സിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ചിക്കൻ എന്ന വാക്കിന്റെ പൂർണഅവകാശം കെഎഫ്സിക്ക് മാത്രമായി നൽകാനാവില്ലെന്ന് ഡൽഹി ഹൈകോടതി.

‘ചിക്കൻ സിങ്കറി’ന് ട്രേഡ്മാർക്ക് നിഷേധിച്ച ഉദ്യോഗസ്ഥനെതിരായ കെഎഫ്സിയുടെ ഹർജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം. ചിക്കൻ സിങ്കർ കെഎഫ്സിയുടെ ട്രേഡ്മാർക്കായി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു റീടെയിൽ ഫുഡ് ചെയിനിന്റെ ആവശ്യം.

നിലവിൽ സിങ്കർ എന്ന വാക്കിന് കെഎഫ്സിക്ക് രജിസ്ട്രേഷനുണ്ട്. എന്നാൽ, ചിക്കനെന്ന വാക്കിന് ഇത്തരത്തിൽ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി.

അതേസമയം, കെഎഫ്സിയുടെ പനീർ സിങ്കർ എന്ന പദത്തിന് ഇത്തരത്തിൽ രജിസ്ട്രേഷനുണ്ട്. യുഎസിലെ ലൂയിസ്‍വില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് കെഎഫ്സി.

ഇന്ത്യയിൽ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ കെഎഫ്സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

X
Top