വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ഈയാഴ്ചയിലെ ചില പ്രധാന സാമ്പത്തിക ഡാറ്റകള്‍

ന്യൂഡല്‍ഹി: ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.70 ശതമാനമായി. ഇതോടെ എല്ലാ കണ്ണുകളും മൊത്ത വില സൂചിക ഡാറ്റയിലാണ്. മെയ് 15 നാണ് സാമ്പത്തിക മന്ത്രാലയം മൊത്തവില സൂചിക പണപ്പെരുപ്പം പുറത്തുവിടുക.

മൊത്തവില കുറയുന്നത് കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. വരുമാനത്തിലെ കുറവ് ഇതുമൂലം പരിഹരിക്കപ്പെടും.ഉത്പാദന ചെലവ് കുറയുന്നത് ചില്ലറ പണപ്പെരുപ്പം മിതമാക്കും.

2022 മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ 18 മാസത്തിനുശേഷം 2022 ഒക്ടാബറിലാണ് പിന്നീട് ഒറ്റ അക്കത്തിലെത്തുന്നത്.

നിലവില്‍ 29 മാസത്തെ താഴ്ചയിലാണ് മൊത്ത വില.ഫെബ്രുവരിയില്‍ 25 മാസത്തെ താഴ്ചയായ 3.85 ശതമാനം രേഖപ്പെടുത്തിയ ഡബ്ല്യുപിഐ (മൊത്ത വില സൂചിക പണപ്പെരുപ്പം) മാര്‍ച്ചില്‍ 1.34 ശതമാനമായി. ഡബ്ല്യുപിഐ പണപ്പെരുപ്പത്തിന് പുറമെ, മെയ് 15 ന് ഏപ്രിലിലെ ബാലന്‍സ് ഓഫ് ട്രേഡ് ഡാറ്റയും മെയ് 19 ന്
വിദേശനാണ്യ കരുതല്‍ ശേഖരവും നിക്ഷേപ, ബാങ്ക് വായ്പാ വളര്‍ച്ചയുംപുറത്തുവരും.

X
Top