15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

സ്വകാര്യ മാനുഫാക്‌ചറിംഗ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കും: മന്ത്രി രാജീവ്

തിരുവനന്തപുരം: മാനുഫാക്ചറിംഗ് സ്വകാര്യ സ്റ്രാർട്ടപ്പുകൾക്ക് ഐ.ടി സ്റ്റാർട്ടപ്പുകൾക്കുള്ള അതേ പിന്തുണ നൽകുമെന്ന് വ്യവസായമന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇലക്‌ട്രോണിക്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികം ഉൾപ്പെടെ എല്ലാ പിന്തുണയും നൽകും.

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി എട്ടുമാസത്തിനിടെ 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ട്. ക്യാമ്പസ് വ്യവസായ പാർക്കുകൾക്കായി 59 കോളേജുകൾ മുന്നോട്ടുവന്നിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി വ്യവസ്‌ഥകൾ അംഗീകരിക്കപ്പെട്ട് കഴിഞ്ഞ് മന്ത്രിസഭയുടെ അംഗീകാരത്തോടെക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കും. പഠനകാലയളവിൽത്തന്നെ ജോലിചെയ്യാനുള്ള അവസരമാണ് ഈ പാർക്കുകൾ നൽകുന്നത്.

മെഡിക്കൽ ‌‌ഡിവൈസ് ഉത്പാദനരംഗത്ത് രാജ്യത്തെ 20 ശതമാനം ടേൺ ഓവർ കേരളത്തിന്റേതാണ്. നൂതനസാങ്കേതിക വിദ്യയിൽ ബെഡ് സോർ വരാത്തവിധമുള്ള എയർ ബെഡ്, ബ്ളീഡിംഗ് തടയുന്ന ഡിവൈസ് എന്നിവയൊക്കെ കേരളത്തിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായ വ്യവസായ ഇടനാഴി നിർമ്മിക്കാൻ ലാൻഡ് പൂളിംഗിന് നിയമനിർമ്മാണം നടത്തും. ഇൻവെസ്റ്റ്മെന്റ് സോണിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ പകുതി, ഡെവലപ്മെന്റിന് ശേഷം തിരികെ നൽകും. ഏറ്റെടുത്ത സ്ഥലത്താവില്ല തിരികെ നൽകുന്നത്.

അപ്പോഴേക്കും ഭൂമിയുടെ മൂല്യം പലമടങ്ങ് വ‌ർദ്ധിച്ചിരിക്കും. വിഴിഞ്ഞത്തിന്റെ സാദ്ധ്യത അനുസരിച്ച് തിരുവനന്തപുരം ജില്ലയെ വിവിധ മേഖലയായി തിരിക്കും. വിഴിഞ്ഞത്തിന്റെയും അനുബന്ധമായതുമായ തൊഴിൽ സാദ്ധ്യത അനുസരിച്ച് സ്കിൽ ഡെവലപ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്.

വ്യവസായവകുപ്പിന് കീഴിൽ പൊതുമേഖലാ നിയമനങ്ങൾ എല്ലാം പബ്‌ളിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയാണ് നടത്തുന്നത്. സ്വകാര്യ വ്യവസായസംരംഭങ്ങളുടെ ആവശ്യമനുസരിച്ച് മികച്ച യോഗ്യതയുള്ളവരെ കണ്ടെത്തി നിയമനം നടത്തിക്കൊടുക്കും.

X
Top