ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം; വിദേശ സഞ്ചാരികളുടെ വരവില്‍ ആദ്യ പത്തില്‍, ആഭ്യന്തര സഞ്ചാരികള്‍ 2 കോടിക്ക് മുകളില്‍

കൊച്ചി: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം. 2018ലെ പ്രളയത്തിനു ശേഷം ടൂറിസം മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. എന്നാല്‍ അനുകൂല കാലാവസ്ഥയും വിനോദസഞ്ചാരികളുടെ വരവും ടൂറിസം മേഖലയുടെ തിരിച്ചുവരവിലേക്ക് നയിക്കുന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിക്കുകയാണ്. വിദേശ സഞ്ചാരികളുടെ വരവിനൊപ്പം ആഭ്യന്തര സഞ്ചാരികളും കൂടുതലായി കേരളത്തിലേക്ക് വരാന്‍ താല്പര്യപ്പെടുന്നു. വിദേശ സഞ്ചാരികള്‍ കൂടുതലെത്തിയ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ആദ്യ പത്തില്‍ കേരളവുമുണ്ട്. മഹാരാഷ്ട്ര 17 ശതമാനം വര്‍ധനയോടെ ഒന്നാമതുള്ളപ്പോള്‍ 3.53 ശതമാനത്തോടെ കേരളം എട്ടാംസ്ഥാനത്താണ്.

2024ല്‍ കേരളം കണ്ടത് 7.38 ലക്ഷം വിദേശികളാണ്. തൊട്ടുമുന്‍ വര്‍ഷം ഇത് 6.49 ലക്ഷമായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് പക്ഷേ ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. 21 ശതമാനം വളര്‍ച്ച നേടിയ യുപിയാണ് ഈ ലിസ്റ്റില്‍ മുന്നില്‍. കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിലുണ്ടായ വളര്‍ച്ച 1.72 ശതമാനമാണ്. 2024ല്‍ കേരളത്തിലെത്തിയത് 2.22 കോടി ആഭ്യന്തര സഞ്ചാരികള്‍. മുന്‍ വര്‍ഷം ഇത് 2.18 കോടി ആളുകള്‍.

വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ മുന്നിലുള്ളത് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 32.24 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. ഇന്ത്യയിലെത്തിയ ആകെ വിദേശ വിനോദസഞ്ചാരികളുടെ 38 ശതമാനം വരുമിത്. ഈ പട്ടികയില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ആറാമതാണ്. 3,72,27 പേരാണ് ഇവിടെ വിമാനമിറങ്ങിയത്. 1.10 ലക്ഷം വിദേശികളുമായി തിരുവനന്തപുരം വിമാനത്താവളം പതിനൊന്നാം സ്ഥാനത്തെത്തി.

രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നെറ്റ്ഫ്‌ളിക്‌സുമായി കൈകോര്‍ക്കുകയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇന്ത്യയില്‍ വച്ച് ഷൂട്ട് ചെയ്യുന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസുകളുടെ ഡീറ്റെയ്ല്‍സ് ഉള്‍പ്പെടുത്താനാണ് ധാരണ. ഇതിനു പുറമേ ഇന്ത്യന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കണ്ടന്റുകളിലും മാറ്റം വരുത്തും.

X
Top