ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

വിലക്കയറ്റത്തോതിൽ 8-ാം മാസവും ഒന്നാമതായി കേരളം

തിരുവനന്തപുരം: ജനങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം വാർഷികാടിസ്ഥാനത്തിൽ ഏറ്റവുമധികം കൂടിയ സംസ്ഥാനമെന്ന മോശം പ്രതിച്ഛായ തുടർച്ചയായ 8-ാം മാസവും നിലനിർത്തി കേരളം.

ജൂണിൽ 6.71 ശതമാനവും ജൂലൈയിൽ 8.89 ശതമാനവുമായിരുന്ന കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 9.04 ശതമാനത്തിലേക്കാണ് കൂടിയതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനവുമായി താരതമ്യം ചെയ്താൽപോലും കേരളത്തിലെ പണപ്പെരുപ്പം ഏറെ കൂടുതലാണ്. 3.81 ശതമാനവുമായി കർണാടകയാണ് വിലക്കയറ്റത്തിൽ രണ്ടാംസ്ഥാനത്ത്. ജമ്മു കശ്മീർ (3.75%), പഞ്ചാബ് (3.51%), തമിഴ്നാട് (2.93%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. അസം (-0.66%), ഒഡീഷ (-0.55%), ഉത്തർപ്രദേശ് (0.26%) എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങൾ.

ദേശീയതലത്തിൽ‌ റീട്ടെയ്ൽ പണപ്പെരുപ്പം (ചില്ലറ വിലക്കയറ്റത്തോത്) ഓഗസ്റ്റിൽ നേരിയ വർധന രേഖപ്പെടുത്തി. ജൂലൈയിലെ 8-വർഷത്തെ താഴ്ചയായ 1.61 ശതമാനത്തിൽ നിന്ന് 2.07 ശതമാനമായാണ് വർധിച്ചത്. എങ്കിലും, റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിൽനിന്ന് ഏറെ താഴെയാണെന്നത് ആശ്വാസമാണ്.

∙ കഴിഞ്ഞമാസം ഗ്രാമങ്ങളിലെ പണപ്പെരുപ്പം ജൂലൈയിലെ 1.18 ശതമാനത്തിൽ നിന്ന് 1.69 ശതമാനത്തിലേക്കും നഗരങ്ങളിലേത് 2.05 ശതമാനത്തിൽ നിന്ന് 2.47 ശതമാനത്തിലേക്കും കൂടി.
∙ കേരളത്തിലും ഗ്രാമമേഖലകളിലെ പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഗ്രാമങ്ങളിൽ 10.05 ശതമാനവും നഗരങ്ങളിൽ 7.19 ശതമാനവുമാണ് ഓഗസ്റ്റിൽ. ജൂലൈയിൽ ഇത് യഥാക്രമം 10.02 ശതമാനം, 6.77 ശതമാനം എന്നിങ്ങനെയായിരുന്നു.

∙ പച്ചക്കറികൾ, ഇറച്ചി, മീൻ, മുട്ട, പഴ്സനൽ കെയർ ഉൽപന്നങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ വില ജൂലൈയെ അപേക്ഷിച്ച് നേരിയതോതിൽ വർധിച്ചതാണ് കഴിഞ്ഞമാസം ദേശീയതലത്തിൽ പണപ്പെരുപ്പം കൂടാനിടയാക്കിയത്.

കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും പ്രധാനമായും ആശങ്കപ്പെടുത്തുന്ന ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) ജൂലൈയിൽ നെഗറ്റീവ് 1.76 ശതമാനമായിരുന്നത് കഴിഞ്ഞമാസം നെഗറ്റീവ് 0.69 ശതമാനമായി. കഴിഞ്ഞ ഒക്ടോബറിൽ ഇതു 10.87 ശതമാനമെന്ന ‘ഗുരുതര’മായ ഉയരത്തിലായിരുന്നു.

X
Top