അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

കേരളം 7.85% പലിശ നിരക്കിൽ 1500 കോടി കടമെടുത്തു

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരുമായുള്ള നീണ്ട തർക്കത്തിനൊടുവിൽ ഇൗ സാമ്പത്തിക വർഷം ആദ്യമായി സംസ്ഥാന സർക്കാർ കടമെടുത്തു. 1500 കോടി രൂപ. റിസർവ് ബാങ്കിന്റെ ഇ–കുബേർ പോർട്ടൽ വഴി നടന്ന ലേലത്തിൽ 7.85% പലിശയ്ക്കായിരുന്നു കടമെടുക്കൽ. 12 വർഷം കൊണ്ടാണ് ഇൗ തുക തിരിച്ചടയ്ക്കേണ്ടത്. മുൻപ് ശരാശരി 6.5 ശതമാനത്തിനു ലഭിച്ചിരുന്ന വികസന വായ്പ, റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്നാണ് 7.5% കടന്നത്. ലേലത്തിൽ പങ്കെടുത്ത 11 സംസ്ഥാനങ്ങൾക്കും 7.5 ശതമാനത്തിനു മേൽ പലിശയ്ക്കാണ് വായ്പ ലഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ ജാമ്യത്തിൽ കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുക്കൽ പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്ര നിലപാടാണ് ഇൗ സാമ്പത്തിക വർഷം ആരംഭിച്ച് 2 മാസത്തോളം കടമെടുക്കൽ വൈകിപ്പിച്ചത്. കേരളത്തിന്റെ അഭ്യർഥന കണക്കിലെടുത്തു തൽക്കാലം 5,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം രണ്ടാഴ്ച മുൻപ് അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു ഇന്നലത്തെ കടമെടുപ്പ്. ജിഎസ്ടി നഷ്ടപരിഹാരത്തുക കൂടി കേന്ദ്രം അനുവദിച്ചതിനാൽ ഇൗ മാസം ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും തടസ്സം കൂടാതെ വിതരണം ചെയ്യാൻ സർക്കാരിനു കഴിയും.

X
Top