കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

സംസ്ഥാനബജറ്റ് ഫെബ്രുവരി രണ്ടിന്

തിരുവനന്തപുരം: അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വരുമാനം വർധിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ തേടും.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഇത്തവണ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും അറിഞ്ഞശേഷം അതുകൂടി ഉൾക്കൊണ്ടാവും ബജറ്റിന് അന്തിമരൂപം നൽകുക.

സംസ്ഥാനത്തിന്റെ വാർഷികപദ്ധതിക്ക് ഇനിയും രൂപംനൽകിയിട്ടില്ല. വരുന്ന ആഴ്ച അക്കാര്യത്തിൽ ആസൂത്രണബോർഡ് തീരുമാനമെടുക്കും. പദ്ധതി അടങ്കൽ മുൻവർഷത്തെക്കാൾ കൂട്ടാനാവാത്ത സാഹചര്യമാണ്. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ.

സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ പ്രതീക്ഷിച്ചതോതിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതിനാൽ പകച്ചുനിൽക്കുകയാണ് സർക്കാർ. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ട്.

ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശ്ശികയുണ്ട്. കരാറുകാർക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. ഇവയൊന്നും ഈ സാമ്പത്തികവർഷം നൽകാനാവാത്ത സ്ഥിതിയാണ്.

ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ തുടരുകയാണ്. ശനിയാഴ്ച സാമ്പത്തികവിദഗ്ധരുമായി ചർച്ചനടന്നു. ഡോ. കെ.പി. കണ്ണൻ, ഡോ. ബി.എ. പ്രകാശ്, ലേഖാ ചക്രവർത്തി തുടങ്ങിയവർ നിർദേശങ്ങൾ നൽകി.

X
Top