ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രമ്പ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഒഒ, പ്രൊജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലേക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, പ്രൊജക്ട് ഡയറക്ടര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ടെക്നോളജി, ഇനോവേഷന്‍ എന്നീ മേഖലകളില്‍ എട്ട് വര്‍ഷത്തെ പരിചയമുള്ള 50 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാകും നിയമനം.
പ്രൊജക്ട് ഡയറക്ടര്‍ തസ്തികയിലേക്കും മേല്‍പ്പറഞ്ഞ യോഗ്യതകള്‍ തന്നെയാണ് ആവശ്യപ്പെടുന്നത്. ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാകും നിയമനം. ഇവയ്ക്ക് പുറമെ ജൂനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ടു സിഇഒ, അസി. മാനേജര്‍, പ്രൊജക്ട് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
താത്പര്യമുള്ളവര്‍ക്ക് https://startupmission.kerala.gov.in/career എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

X
Top