നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

എഐ നവീകരണത്തിൽ കൊച്ചിയുടെ കൈയ്യൊപ്പ്: ‘മെമ്മോ’യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്

കൊച്ചി: ആഗോള സംരംഭങ്ങളുടെ പ്രവർത്തന രീതി മാറ്റിമറിക്കാൻ ശേഷിയുള്ള എഐ അധിഷ്ഠിത ‘മെമ്മോ’ പ്ളാറ്റ്‌ഫോം പുറത്തിറക്കി ഡിജിറ്റൽ വർകർ സർവീസസ്. ഇന്റലിജന്റ് ഓട്ടോമേഷൻ മേഖലയിൽ ലോകത്തെ മുൻനിര 60 പ്രൊഫഷണൽ സർവീസ് ടീമുകളിൽ ഉൾപ്പെടുന്ന തദ്ദേശീയ സംഘമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. വെറും 15 ഓട്ടോമേഷൻ എഞ്ചിനീയർമാരുടെ സംഘം സൃഷ്ടിച്ച ഉത്പന്നം ആഗോള കമ്പനികളുടെ പ്രവൃത്തി പ്രവാഹം വേഗതയിലും കൃത്യതയിലും പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷ. എന്റർപ്രൈസ് ഓട്ടോമേഷൻ മേഖലയിലെ അന്താരാഷ്ട്ര അംഗീകാരങ്ങളുമായി മുന്നേറുന്ന ഡിജിറ്റൽ വർകർ സർവീസസിന് ‘മെമ്മോ’ പുതിയ നേട്ടമാകും. പ്രവർത്തന ചെലവ് കുറയ്ക്കാനും, ആവർത്തന പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും, സമ്പൂർണ പ്രവൃത്തി ക്രമം സുതാര്യമാക്കാനും ഈ പ്ളാറ്റ്‌ഫോം സ്ഥാപനങ്ങളെ സഹായിക്കുമെന്ന് സംഘം അറിയിച്ചു.

കൊച്ചിയിൽ നിന്നുള്ള ഒരു തദ്ദേശീയ ടീം ആഗോള ഓട്ടോമേഷൻ രംഗത്ത് ശക്തമായ സാന്നിധ്യം രേഖപ്പെടുത്തുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംരംഭം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300-ൽ അധികം എന്റര്‍പ്രൈസ് ഓട്ടോമേഷന്‍ സൊല്യൂഷനുകളും ആഗോളതലത്തില്‍ 250-ൽ ഏറെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളും ഈ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് എഐയുടെ കരുത്ത് ഉപയോഗിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഈ ചെറു സംഘം നിര്‍ണായക പങ്ക് വഹിക്കുന്നു. ന്യൂയോര്‍ക്കില്‍ ഓഫീസുള്ള കമ്പനി, വിപുലീകരണത്തിന്റെ ഭാഗമായി നാസ്ഡാക് (എന്‍എഎസ്ഡിഎക്യു) ഗ്രോത്ത് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള കൊച്ചി ആസ്ഥാനമായ ആദ്യ എഐ ഉത്പന്ന കമ്പനിയാകാന്‍ ലക്ഷ്യമിടുന്നു.

വളര്‍ച്ചാ മൂലധനം ഉറപ്പാക്കുന്നതിനായി മറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റുകളെയും പരിഗണിക്കുന്നതായും 2025 അവസാനത്തോടെ ഒരു മില്യണ്‍ ഡോളറിലധികം ആനുവല്‍ റിക്കറിംഗ് റവന്യൂ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള ഉപഭോക്തൃ സമാഹരണം യൂറോപ്യന്‍ യൂണിയന്‍, യുഎസ് വിപണികളില്‍ കൂടി ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും സിഇഒ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു. കമ്പനി ഇപ്പോള്‍ ലഘുവായതും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്ന ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എഐ സഹായത്തോടെ മനുഷ്യസാന്നിധ്യം ഇല്ലാതെ തന്നെ ചെലവ് കുറഞ്ഞ ബിപിഒ കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എഐ അധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നതാണ് വിപ്ലവകരമായ നേട്ടം. ഇത് പൂര്‍ണമായും സൗജന്യമാണന്നതാണ് മറ്റൊരു പ്രത്യേകത.

ഉയര്‍ന്ന സാമ്പത്തിക നിക്ഷേപം ആവശ്യമുള്ള പരമ്പരാഗത എഐ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് തങ്ങളുടെ സാങ്കേതികവിദ്യ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വരെ സൗജന്യമായി ലഭ്യമാക്കുന്നു. ചെലവേറിയതും സങ്കീര്‍ണ്ണവുമായ എഐ സൊല്യൂഷനുകള്‍ നിറഞ്ഞ വ്യവസായത്തില്‍ ഓട്ടോമേഷനിലൂടെ പരിവര്‍ത്തനം സൃഷ്ടിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് കമ്പനി യാത്ര തുടങ്ങിയതെന്ന് സിഇഒ പറഞ്ഞു. ഈ ചട്ടക്കൂടിന്റെ സഹായത്തോടെ സ്ഥാപനങ്ങള്‍ക്ക് എഐ അധിഷ്ഠിത കോ-വര്‍ക്കേഴ്‌സിനെ വിന്യസിക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനും സാധിക്കുന്നു. സങ്കീര്‍ണമായ ജോലികള്‍ ചെയ്യുന്നതിനും ആവര്‍ത്തന ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും പുറമേ, ഉപഭോക്തൃ സേവനം, ലോജിസ്റ്റിക്‌സ്, ഇന്റേണല്‍ ഓപ്പറേഷന്‍സ് എന്നിവ കാര്യക്ഷമമാക്കാനും സാധിക്കും. സൗജന്യമായി ഉപയോഗിക്കാവുന്ന എജിഐ ഫ്രെയിംവര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള വരുമാന മാതൃകയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സ്വീകരിക്കുന്ന ഒരു സാങ്കേതിക പരിഹാരമായി മാറുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും വിജയം സാധ്യമാക്കാന്‍ കഴിയുമ്പോഴാണ് എഐ വാണിജ്യവത്കരണത്തിന് പുതിയ തുടക്കം കുറിക്കാനാകുന്നത്.

X
Top