എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

നൂതനാശയ സൂചിക: കേരളം എട്ടാം സ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്തെ നൂതനാശയ സൂചികയിൽ (ഇന്നവേഷൻ ഇൻഡക്സ്) കേരളം എട്ടാം സ്ഥാനത്ത്. നിതി ആയോഗ് തയാറാക്കുന്ന സൂചികയിൽ കഴിഞ്ഞ വർഷം അഞ്ചാമതും അതിനു മുൻപ് ആറാമതുമായിരുന്നു കേരളം. 13.67 സ്കോർ ആണ് കേരളത്തിനുള്ളത്. കർണാടകയാണ് (18.01) ഒന്നാമത്. തെലങ്കാനയും (17.66) ഹരിയാനയും (16.35) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. തമിഴ്നാട് (15.69) അഞ്ചാം സ്ഥാനത്താണ്.

രാജ്യപുരോഗതിയിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും നൂതന ആശയങ്ങൾ നടപ്പാക്കുന്നതിലുള്ള നടപടികൾ പരിശോധിച്ചാണു സൂചിക തയാറാക്കുന്നത്. റിസർച്ച് ലാബുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസ് ക്ലസ്റ്ററുകൾ, സുരക്ഷിത–നിയമ പരിസ്ഥിതി എന്നിവയെല്ലാം പരിഗണിക്കുന്നുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡ് ആണ് മുന്നിൽ. വടക്കു കിഴക്കൻ, മലമ്പ്രദേശ സംസ്ഥാനങ്ങളിൽ മണിപ്പുർ ആണ് ഒന്നാമത്.

X
Top