എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വരുമാന വർദ്ധനയ്ക്ക് കേരളം സേവന നിരക്കുകൾ കൂട്ടുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ സേവനങ്ങളുടെ നിരക്കുകൾ കൂട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻഗണനകളിൽ മാറ്റം വേണമെന്ന ആവശ്യം എൽഡിഎഫിലും സർക്കാരിലും ഉയർന്നിരുന്നു.

പിന്നാലെയാണ് ക്ഷേമ പദ്ധതികളുടെ കുടിശിക നിവാരണം അടക്കം സർക്കാർ മുൻഗണനകൾ പുതുക്കി മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. ഇതിനായി നികുതിയിതര വരുമാനം വർദ്ധിപ്പിക്കാൻ ശുപാർശകൾ ആവശ്യപ്പെട്ട് ഉത്തരവിറങ്ങി.

കാലങ്ങളായി കൂട്ടാത്ത ഫീസുകളും സേവന നിരക്കുകളും പുനഃക്രമീകരിച്ച് അതത് വകുപ്പുകൾ റിപ്പോർട്ട് തയ്യാറാക്കണം.

നിരക്ക് കൂട്ടാൻ സാധ്യതയുളള സേവനങ്ങൾ സർക്കാരിനെ അറിയിച്ച ശേഷമാവും നിരക്ക് കൂട്ടുന്നത്. നിരക്ക് കൂട്ടാനുള്ള ബിൽ നിയമസഭ പാസാക്കിയിരുന്നു. ഗവർണറുടെ അനുമതിയും കിട്ടി. പിന്നാലെ ജൂലായിലാണ് നിരക്ക് കൂട്ടാൻ നടപടിയെടുക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. ആഭ്യന്തരം,വ്യവസായം,തദ്ദേശം ,എക്സൈസ് തുടങ്ങിയ വകുപ്പുകൾ സേവന നിരക്ക് 10% മുതൽ 50% വരെ കൂട്ടി.

ക്രിമിനൽ പശ്ചാത്തലമില്ലെന്ന സർട്ടിഫിക്കറ്റ്, സിവിൽ കേസുകളുടെ സർട്ടിഫിക്കറ്റ് പരിശോധന, പൊലീസ് വാഹനങ്ങളുടെ വാടക, പൊലീസുകാരുടെ സേവനം, മൈക്ക് ലൈസൻസ് ഫീസ് എന്നിങ്ങനെ 38 ഇനങ്ങളുടെ നിരക്ക് 50% വരെയാണ് ആഭ്യന്തര വകുപ്പ് കൂട്ടിയത്.

വ്യവസായ വകുപ്പ് ക്വാറികളുടെ റോയൽറ്റി കൂട്ടി. വ്യവസായികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മറ്റു നിരക്കുകൾ വർധിപ്പിക്കില്ല. സിപിഐയുടെ വകുപ്പുകൾ വർദ്ധന നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടില്ല. തദ്ദേശവകുപ്പിൽ നിരക്ക് വർദ്ധന നീക്കത്തോട് എതിർപ്പുണ്ട്.

X
Top