ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

കൊല്ലം: കേരളത്തിലെ ഐ.ടി വ്യവസായം മുന്നേറ്റ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കരയിലെ പുതിയ ഐ.ടി പാർക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഐ.ടി കയറ്റുമതി ഒരു ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. ദേശീയപാത,, വിമാനത്താവളങ്ങള്‍, വിഴിഞ്ഞം തുറമുഖം എന്നിവയുടെ വികസനം എന്നിവ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാല്‍ കേരളത്തില്‍ ഐ.ടി വ്യവസായ മുന്നേറ്റത്തിന് അനുയോജ്യ കാലമാണ്.

2050 ഓടെ ലോകത്തെ തൊഴിലുകളില്‍ ഭൂരിഭാഗവും നൂതന സാങ്കേതികവിദ്യ മേഖലയിലാകുമെന്ന് വിലയിരുത്തിയാണ് പുതിയ നയം രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ്.തിലകൻ റിപ്പോർട്ട് അവതരിപ്പിച്ചു.

X
Top