വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ

തിരുവനന്തപുരം: രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ കേരളത്തിലുണ്ട്.

ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളമാണ് മുന്നില്‍. ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്ന കേരളത്തിന് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണിവ.

രാജ്യത്തെ 761 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 94 എണ്ണവും കേരളത്തിലാണ്-12 ശതമാനം.

മഹാരാഷ്ട്രയും (86) ഗുജറാത്തുമാണ് (76) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ത്രീ സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 1006. ഇതില്‍ 607 എണ്ണവും കേരളത്തില്‍.

ഇന്ത്യയിലെ ആകെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ 60.34 ശതമാനം വരുമിത്. ഗുജറാത്തില്‍ 120, മഹാരാഷ്ട്രയില്‍ 69 എണ്ണം. 705 ഫോർ സ്റ്റാർ ഹോട്ടലുകളില്‍ 420 എണ്ണവും കേരളത്തിലാണ്, 59.57 ശതമാനം. ഗുജറാത്താണ് (61) രണ്ടാംസ്ഥാനത്ത്, മഹാരാഷ്ട്ര (36) മൂന്നാംസ്ഥാനത്ത്.

മൂന്നുവിഭാഗങ്ങളിലുമായി ആകെയുള്ള 2472 സ്റ്റാർ ഹോട്ടലുകളില്‍ 1121 എണ്ണവും കേരളത്തിലാണ്. ഹോട്ടലുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി സ്റ്റാർപദവി നല്‍കുന്ന കേന്ദ്ര ടൂറിസംവകുപ്പിന്റെ കണക്കിലാണ് കേരളത്തിലെ സ്റ്റാർകുതിപ്പ് പറയുന്നത്.

കേരളത്തില്‍ ബാർ ലൈസൻസ് കിട്ടണമെങ്കില്‍ ത്രീസ്റ്റാർപദവിയിലുള്ള സൗകര്യം വേണമെന്നതും ഇതിന് കാരണമായിട്ടുണ്ട്. ടൂറിസംമന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അപ്രൂവല്‍ ആൻഡ് ക്ലാസിഫിക്കേഷൻ കമ്മിറ്റിയാണ് സ്റ്റാർപദവി നല്‍കുന്നത്.

X
Top