ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

ഏറ്റവും കൂടുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം

തിരുവനന്തപുരം: ഇന്ത്യയില് ഏറ്റവും കൂടുതല് പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം. 46 ഫൈവ് സ്റ്റാര് ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാമതെത്തിയത്.

ഏറ്റവും കൂടുതല് റൂം ബുക്കിങ് നടക്കുന്നതും ഇവിടെത്തന്നെയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കുമരകം ഒന്നാമതും കോവളം മൂന്നാമതുമാണ്.

2023-ലെ ആദ്യ ഒന്പതു മാസംകൊണ്ട് റെക്കോഡ് മുന്നേറ്റമാണ് കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായത്. ഇക്കാലയളവില് 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്.

കഴിഞ്ഞ വര്ഷം ഇതേ കാലയളവില് ഇത് 1.33 കോടി ആഭ്യന്തര സഞ്ചാരികളായിരുന്നു; 25.88 ലക്ഷം പേരുടെ വര്ധന.

ലീഷര് യാത്രകളിലെ ഈ മുന്നേറ്റം മുന്നില് കണ്ട് ടൂറിസത്തിന്റെ വിപുലീകരണമാണ് വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. പുതിയ ഡെസ്റ്റിനേഷനുകള്, നൂതന പദ്ധതികള് എന്നിവ സാധ്യമാക്കുക അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ടൂറിസം ഇന്വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതിനാണ് ഇത്തരമൊരു സംഗമം ലക്ഷ്യമിടുന്നത്.

പുതിയ ഒട്ടനവധി ആശയങ്ങള് ഈ സംഗമത്തില് പ്രതീക്ഷിക്കുന്നു. നിക്ഷേപക താത്പര്യം പ്രകടിപ്പിക്കുന്നവര്ക്ക് തുടര് പ്രവര്ത്തനങ്ങള്ക്കായി ഫെസിലിറ്റേഷന് സംവിധാനം ഒരുക്കുമെന്നും ടൂറിസം മന്ത്രി ഉറപ്പുനല്കുന്നു.

X
Top