ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളം

ന്യൂഡൽഹി: ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ മൂന്നരമടങ്ങോളം വളർന്നുവെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2011–12ൽ കേരളത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 3.64 ലക്ഷം കോടി രൂപയായിരുന്നത് 2024–25ൽ 12.49 ലക്ഷം കോടി രൂപയായി.

ഉൽപന്നങ്ങളും സേവനങ്ങളുമടക്കം സംസ്ഥാനത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഎസ്ഡിപി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽനിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തിക വളർച്ചനിരക്ക്. സംസ്ഥാനത്തിന്റെ കുതിപ്പും കിതപ്പും ഇതിൽ നിന്നറിയാം.

കോവിഡ് ബാധിച്ച 2020–21ൽ മാത്രമാണ് 14 വർഷത്തിനിടെ സമ്പദ്‍വ്യവസ്ഥയിൽ ഇടിവുണ്ടായത്. 2019–20ൽ 8.31 ലക്ഷം കോടി രൂപയായിരുന്നത് 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാൽ, തൊട്ടടുത്ത വർഷം ഇത് 9.24 ലക്ഷം കോടിയായി ഉയർന്നു.

പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങളെയും കോവിഡിനെയും കേരളം അതിജീവിച്ചെന്നു വ്യക്തമാക്കുന്നതാണ് കണക്കുകൾ. 2011–12ൽ 3.64 ലക്ഷം കോടിയായിരുന്ന സമ്പദ്‍വ്യവസ്ഥ 2016–17ൽ 6.35 ലക്ഷം കോടിയായി. ഇത് 2024–25ൽ വീണ്ടും ഇരട്ടിയോളം വളർന്ന് 12.49 ലക്ഷം കോടിയായി.

X
Top