നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണ സാധ്യത മേഖലകളില്‍ കേരളവും

ന്യൂഡല്‍ഹി: ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണ മേഖലകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ കേരളവും. കര്‍ണ്ണാടക, ഒഡീഷ,ഗുജ്‌റാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിനായി കേന്ദ്രം തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ഈ സംസ്ഥാങ്ങളിലൂടെയായിരിക്കും നടപ്പാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്റ്റീല്‍, വളം വ്യവസായങ്ങള്‍, റിഫൈനറികള്‍, തുറമുഖങ്ങള്‍ എന്നിവയുള്ളതിനാലാണ് ഈ സംസ്ഥാനങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിലെ (എംഎന്‍ആര്‍ഇ) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ പുനരുപയോഗ ഊര്‍ജ ഉല്‍പാദന ശേഷിയും നഗര വാതക വിതരണ ശൃംഖലയും തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തി. കര്‍ണ്ണാടക ഇതിനോടകം 2.9 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഹരിത ഹൈഡ്രജന്‍ മേഖലയില്‍ നേടിയിട്ടുണ്ട്.

ഇതോടെ രാജ്യത്തെ ആദ്യ ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണ ക്ലസ്റ്ററോ മേഖലയോ കര്‍ണ്ണാടകയില്‍ ആരംഭിക്കാനുള്ള സാധ്യത ഏറി. ഏറ്റവും കൂടുതല്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന ഒഡീഷയും ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ ഉത്പാദനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. 6,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഗുജറാത്ത് ഇതിനായി മാറ്റിവച്ചു.

ജലത്തിന്റെ വിഭജനത്തില്‍ നിന്നാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനായി സൗരോര്‍ജ്ജവും കാറ്റ് ശക്തിയും ഉപയോഗിക്കുന്നു. ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ ശുദ്ധമായ ബദലാണ് ഗ്രീന്‍ ഹൈഡ്രജന്‍.

മാത്രമല്ല, കോക്കിംഗ് കല്‍ക്കരി ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും ഇത് രാജ്യത്തെ സഹായിക്കും. 2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ പ്രഖ്യാപിച്ചത്. ഇതിന്റെ കരട് ഇതിനോടകം തയ്യാറായിട്ടുണ്ട്. ഡിസംബറോടെ മിഷന്‍ യാഥാര്‍ത്ഥ്യമാകും.

X
Top