ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഭക്ഷ്യസുരക്ഷാ സൂചികയില്‍ വീണ്ടും കേരളത്തിന് നേട്ടം

കൊല്ലം: ഭക്ഷ്യസുരക്ഷാസൂചികയില്‍ തുടർച്ചയായ രണ്ടാംതവണയും ദേശീയതലത്തില്‍ ഒന്നാമതെത്തിയ കേരളം നടത്തിയത് മികവാർന്ന പ്രവർത്തനങ്ങള്‍.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള നാല്പതോളം മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചാണ് സംസ്ഥാനം മുന്നിലെത്തിയത്.

ഓപ്പറേഷൻ ലൈഫ് പദ്ധതിക്കു കീഴില്‍ ഷവർമ, മീൻ, ശർക്കര തുടങ്ങിയവയില്‍ മായംചേർക്കുന്നത് ഒഴിവാക്കാൻ വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു. സ്കൂള്‍വിദ്യാർഥികള്‍ക്ക് സുരക്ഷിതമായ പോഷകാഹാരം ഉറപ്പാക്കാൻ നടത്തിയ ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടു.

ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരിശോധനകള്‍ക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ, അവർ നടത്തുന്ന പരിശോധനകള്‍, വകുപ്പു നല്‍കിയ ഭക്ഷ്യസുരക്ഷാ ലൈസൻസുകള്‍, രജിസ്ട്രേഷനുകള്‍, ഭക്ഷ്യവസ്തുക്കളുടെ പരിശോധനയ്ക്കുള്ള ലബോറട്ടറികള്‍ എന്നിവയുടെ എണ്ണം കണക്കാക്കി അതോറിറ്റി നിശ്ചിതമാർക്ക് നല്‍കും. കേരളം ഇവയിലെല്ലാം ഒന്നാംസ്ഥാനം ഉറപ്പിച്ചു.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭക്ഷ്യസുരക്ഷാ ഉപദേശകസമിതി, ഉപദേശകസമിതികളുടെ യോഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകള്‍, ആഘോഷവേളകളിലും മറ്റും നടത്തുന്ന പ്രത്യേക പരിശോധനകള്‍, ലൈസൻസ്-രജിസ്ട്രേഷൻ എന്നിവ വിതരണംചെയ്യാനായി നടത്തിയ ക്യാമ്ബുകള്‍ എന്നിവ സംബന്ധിച്ച വിലയിരുത്തലിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലെത്താനായി.

വിതരണംചെയ്ത ലൈസൻസുകള്‍, പുതിയവ, ശേഖരിച്ച സാമ്ബിളുകള്‍, ഭക്ഷ്യപരിശോധനാ ലാബുകള്‍, ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പരാതികള്‍ എന്നിവയുടെ എണ്ണമെടുക്കലിലും ഒന്നാംസ്ഥാനം നിലനിർത്തി.

ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികളില്‍ സ്വീകരിച്ച തുടർനടപടികള്‍, ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഹെല്‍പ്പ് ലൈൻ-ഹെല്‍പ്പ് ഡെസ്ക് ഏർപ്പെടുത്തല്‍, സംസ്ഥാന ഭക്ഷ്യസുരക്ഷാ ലാബിലെ സൗകര്യങ്ങള്‍, അവിടെ ലഭ്യമായ ഉപകരണങ്ങള്‍, പൊതുജനങ്ങള്‍ക്കിടയില്‍ വകുപ്പു നടത്തിയ ബോധവത്കരണ-അവബോധന പ്രവർത്തനങ്ങള്‍, ഈറ്റ് റൈറ്റ് ചലഞ്ചിലെ പങ്കാളിത്തം-ഇവയും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിലെത്താൻ സഹായകമായിരുന്നു.

X
Top