ഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

₹3,000 കോടി കടന്ന് കേരളത്തിന്റെ പാദരക്ഷാ വിപണി

കൊച്ചി: കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ തിളങ്ങി നില്‍ക്കുന്ന മേഖലയാണ് പാദരക്ഷാ വ്യവസായവും വിപണിയും. 2013-14ലാണ് ആദ്യമായി കേരളത്തിന്റെ പാദരക്ഷാ വിപണിയുടെ മൂല്യം 700 കോടി രൂപ കടന്നത്. 2022-23ല്‍ മൂല്യം 3,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.

ചെറുതും വലുതുമായ 130ഓളം പാദരക്ഷാ നിര്‍മ്മാണക്കമ്പനികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 100ഓളവും പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ പാദരക്ഷാ കേന്ദ്രമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കോഴിക്കോട്ടാണ്. ആയിരത്തോളം മൊത്തക്കച്ചവടക്കാരും (ഹോള്‍സെയില്‍) 25,000ഓളം ചെറുകിട (റീട്ടെയ്ല്‍) കച്ചവടക്കാരും ഈ മേഖലയിലുണ്ട്.

10-20 തൊഴിലാളികളുള്ള ചെറുകിട നിര്‍മ്മാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് ഏറെയും. 25,000ഓളം പേര്‍ ഈ മേഖലയില്‍ നേരിട്ട് ജോലി ചെയ്യുന്നു.

50,000ഓളം പേര്‍ക്ക് പരോക്ഷമായും ഈ രംഗത്ത് ജോലിയുണ്ട്. 250-500 രൂപ നിരക്കിലെ പാദരക്ഷകളാണ് സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്.

കുറഞ്ഞ വിലയില്‍ മികച്ച നിലവാരമുള്ള പാദരക്ഷകളാണ് കേരളത്തിന്റെ പ്രത്യേകതയായി അറിയപ്പെടുന്നത്.

X
Top