വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

കേരളത്തിന് ഈ വർഷം കടമെടുക്കാവുന്നത് 32,440 കോടി രൂപ; അന്തിമാനുമതി നൽകാതെ കേന്ദ്രസർക്കാർ

തിരുവനന്തപുരം: ഈ സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാവുന്നത് പരമാവധി 32,440 കോടിരൂപ. കേന്ദ്രം പരിധി നിശ്ചയിച്ച് അറിയിച്ചെങ്കിലും കടമെടുക്കുന്നതിന് അന്തിമാനുമതി നൽകിയിട്ടില്ല.

പൊതുവിപണിയിൽനിന്ന് 2000 കോടി എടുക്കാനുള്ള താത്കാലികാനുമതി മാത്രമാണ് ലഭിച്ചത്. ഇതിൽ 1500 കോടി എടുത്തു. ഇത്തവണയും വായ്പാ നിയന്ത്രണത്തിന് സാധ്യതയുണ്ട്.

കഴിഞ്ഞവർഷം 32,430 കോടിയാണ് കടമെടുത്തത്. ഇത്തവണ നാമമാത്രവർധനയേ അനുവദിച്ചിട്ടുള്ളൂ. മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനത്തിനു പുറമേ വൈദ്യുതിമേഖലയുടെ പരിഷ്കരണങ്ങൾ വിലയിരുത്തി അരശതമാനവും അനുവദിച്ചു.

ഈ വർഷവും വൈദ്യുതിമേഖലയ്ക്കായി അരശതമാനം ലഭിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

സാമ്പത്തികവർഷത്തെ ഒമ്പതുമാസത്തേക്ക് കടമെടുക്കുന്നതിനുള്ള അനുമതി സാധാരണയായി ഏപ്രിൽമാസത്തിൽ ലഭിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും അനുമതി വൈകുന്നു.

കഴിഞ്ഞവർഷം അനുമതി അനിശ്ചിതമായി നീണ്ടപ്പോൾ സംസ്ഥാനം കേന്ദ്രത്തിനെതിരേ നിലപാടെടുത്തു. താത്കാലികമായി 5000 കോടി എടുക്കാൻ അന്ന് അനുമതിലഭിച്ചു. അതിനുശേഷമാണ് വായ്പ വെട്ടിക്കുറച്ച് അന്തിമാനുമതി നൽകിയത്.

കിഫ്ബിയുടെയും ക്ഷേമപെൻഷൻ കമ്പനിയുടെയും വായ്പ സംസ്ഥാനത്തിന്റെ കടമായി വിലയിരുത്തി വെട്ടിക്കുറയ്ക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. നാലുവർഷത്തേക്ക് ഓരോ വർഷവും 3040 കോടി രൂപ ഇങ്ങനെ കുറയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഇത്തവണ ഇതിനുപുറമേ, കഴിഞ്ഞവർഷം കിഫ്ബിക്കും ക്ഷേമപെൻഷനുമായി ബജറ്റിനു പുറത്തുനിന്ന് എടുത്ത വായ്പയുടെ ഒരുഭാഗവും കുറയ്ക്കാൻ ഇടയുണ്ട്.

അന്തിമാനുമതി ലഭിച്ചാലേ യഥാർഥത്തിൽ എത്ര എടുക്കാമെന്ന് വ്യക്തമാവൂ.

X
Top