കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വീണ്ടും റെക്കോഡിട്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡിൽ. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്പുള്ള റെക്കോഡ്.

ഇതിൽ 2.15 കോടി യൂണിറ്റാണ് കേരളത്തിൽ ഉത്പാദിപ്പിച്ചത്. ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്‌ചേഞ്ചിൽനിന്ന് വൈദ്യുതിവാങ്ങുന്നത്.

ഏപ്രിലിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. മാസങ്ങളായി ബോർഡ് 10 പൈസ ഈടാക്കിക്കൊണ്ടിരിക്കുന്നത് ഈമാസവും തുടരുന്നതോടൊപ്പം റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതു പൈസകൂടി ഈടാക്കുന്നതോടെയാണ് 19 പൈസ സർച്ചാർജ് നൽകേണ്ടിവരുന്നത്.

വേനൽ തുടങ്ങുന്നതിനുമുമ്പ് ഫെബ്രുവരിയിൽ വൈദ്യുതിവാങ്ങാൻ അധികം ചെലവാക്കേണ്ടിവന്ന തുക പിരിക്കാനാണ് 10 പൈസ സർച്ചാർജ്. 28.30 കോടിരൂപയാണ് ഇങ്ങനെ ചെലവായത്. ഇതിന്റെ അടിസ്ഥാനത്തിൽ 25.70 പൈസയാണ് യൂണിറ്റിന് ചുമത്തേണ്ടത്.

എന്നാൽ ഇതിൽ പത്തുപൈസ ചുമത്താനെ ബോർഡിന് അധികാരമുള്ളൂ. കൂടുതൽവേണമെങ്കിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കണം. പത്തുപൈസ പരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ കഴിഞ്ഞവർഷം ജനുവരിമുതൽ 23.82 കോടിരൂപകൂടി ഇത്തരത്തിൽ ഈടാക്കാൻ ശേഷിക്കുന്നുണ്ടെന്നാണ് ബോർഡിന്റെ കണക്ക്.

ഈ തുകകൂടി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് പിന്നാലെ റെഗുലേറ്ററി കമ്മിഷനെ സമീപിക്കും.

അണക്കെട്ടുകളിൽ ഇപ്പോൾ 45 ശതമാനം വെള്ളമാണ് ശേഷിക്കുന്നത്. കാലവർഷം ഇത്തവണ സാധാരണതോതിൽ ലഭിക്കുമെന്ന പ്രവചനം ബോർഡിന് ആശ്വാസകരമാണ്.

X
Top