ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 72.48% വളർച്ച

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ നാലു മാസങ്ങളിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ആദ്യപാദത്തെ അപേക്ഷിച്ച് 72.48% വളർച്ചയുണ്ടായതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ് ഈ വർഷം ഏപ്രിൽ വരെയെത്തിയതെന്നും കോവിഡ് മഹാമാരിയിൽനിന്നു കേരള ടൂറിസം കര കയറിയതിന്റെ സൂചനയാണിതെന്നും മന്ത്രി, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ പറഞ്ഞു.
22 ലക്ഷം പേരുടെ വർധനയാണുണ്ടായത്. മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ ഈ വർഷം രണ്ടാം പാദത്തോടെ സംസ്ഥാനം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് സ്വന്തമാക്കും.811426 പേരെത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (69033 ), ഇടുക്കി (511937), തൃശൂർ (358052 ), വയനാട് (310322) എന്നിവയും ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ട്. വയനാട്, ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം റെക്കോർഡ് ആണ്.
അതേസമയം, വിദേശ വിനോദസഞ്ചാരികൾ ചുരുക്കം പേർ മാത്രമാണെത്തിയത്. ഇതിലും ഈ വർഷം തന്നെ മാറ്റം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നുള്ള ഡെസ്റ്റിനേഷൻ ചാലഞ്ച് അടുത്ത മാസം പ്രഖ്യാപിക്കും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെ കണ്ടെത്തി വികസിപ്പിക്കും. ഇക്കാര്യത്തിൽ നിലവിൽ തദ്ദേശവകുപ്പിനു ഫണ്ട് ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഈ തടസ്സം പരിഹരിക്കാൻ ധാരണയായതായും മന്ത്രി പറഞ്ഞു.

X
Top