ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വിറ്റുവരവ് ₹150 കോടി കടന്ന് കേരള ചിക്കൻ

കൊച്ചി: കേളത്തിന്റെ സ്വന്തം ചിക്കൻ എന്ന പെരുമയോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കന് റെക്കാഡ് വിറ്റുവരവ്. 150.20 കോടി രൂപയാണ് അഞ്ചുവർഷം കൊണ്ട് നേടിയത്.

പ്രതിദിന വില്പന ശരാശരി 24,000 കിലോയാണ്. കൊവിഡിൽ കുടുംബശ്രീ അംഗങ്ങളായ കർഷകർക്കും ചില്ലറ വില്പനശാലകൾക്കും 6 കോടി രൂപയുടെ വരുമാനമുണ്ടായി. ഇറച്ചിക്കോഴി കർഷകർക്ക് 14.27 കോടി രൂപയും വില്പനശാല നടത്തിപ്പുകാർക്ക് 17.41 കോടി രൂപയും വരുമാനം ലഭിച്ചു. 400 കുടുംബങ്ങൾക്ക് സ്ഥിരവരുമാനവുമായി.

വില്പനശാലകൾക്ക് ശരാശരി 87,000 രൂപയാണ് മാസവരുമാനം. ഫാം ഇന്റഗ്രേഷൻ വഴി രണ്ടുമാസത്തിലൊരിക്കൽ 50,000 രൂപ കോഴികർഷകർക്കും ലഭിക്കും.

വിറ്റുവരവ്

 2019-20 : ₹6.29 കോടി
 2020-21 : ₹9.51 കോടി
 2021-22 : ₹67.05 കോടി
 2022 -23 : ₹66.27 കോടി

ഫാമുകൾ

തിരുവനന്തപുരം- 48
കൊല്ലം- 49
കോട്ടയം- 50
എറണാകുളം- 56
തൃശൂർ- 50
കോഴിക്കോട്- 41
പാലക്കാട്- 13
ആകെ- 307
വില്പനശാലകൾ
തിരുവനന്തപുരം- 15
കൊല്ലം- 16
കോട്ടയം- 21
എറണാകുളം- 25
തൃശൂർ- 16
കോഴിക്കോട്- 11
ആകെ- 104

വലിയ ലക്ഷ്യങ്ങൾ

2017ലാണ് കേരള ചിക്കൻ പദ്ധതിയുടെ തുടക്കം. 2019ൽ വില്പന തുടങ്ങി. കോഴിയിറച്ചി വില നിയന്ത്രിക്കുക, ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെപ്‌കോ) എന്നിവ സഹകരിച്ചാണ് പ്രവർത്തനം. ഉത്പാദനം മുതൽ വിപണനം വരെ ഏകോപിപ്പിക്കാൻ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുമുണ്ട്.

X
Top