പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

കേരള ചിക്കൻ: ജില്ലകൾ തോറും 80 ഔട്‌ലെറ്റ് ലക്ഷ്യമിട്ട് കുടുംബശ്രീ

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്‌ലെറ്റുകൾ തുറക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ. നിലവിൽ 8 ജില്ലകളിലായി 104 ഔട്‌ലെറ്റുകളും 303 ബ്രോയ്‌ലർ ഫാമുകളുമുണ്ട്.

ഇവയിലൂടെ പ്രതിദിനം 24,000 കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണു കണക്ക്. അഞ്ചു വർഷത്തിനിടെ 150 കോടി രൂപയുടെ വിറ്റുവരവാണു കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കു ലഭിച്ചത്.

എല്ലാ ജില്ലകളിലും ഫാമുകളും ഔട്‌ലെറ്റുകളും വരുന്നതോടെ വരുമാനം 300 കോടിയെത്തുമെന്നാണു പ്രതീക്ഷ. പൊതുവിപണിയിൽ കോഴിയിറച്ചി വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2017ലാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്.

കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ എന്നിവ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

X
Top