എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി സംസ്ഥാന ബജറ്റിൽ 200 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതിക്ക് വേണ്ടി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

2040 ഓടെ നൂറ് ശതമാനം പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. ക്ലീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു

ഗ്രീന്‍ ഹൈഡ്രജന് പരിസ്ഥിതി സൗഹൃദ വികസനത്തിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയും. ദീര്‍ഘദൂര വാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിലുടെ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ അളവില്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top