കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കേരളത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം

തിരുവനന്തപുരം: 2022-23ൽ സംസ്ഥാനത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം. കേന്ദ്രത്തിൽനിന്നുള്ള നികുതികളുടെയും സഹായധനത്തിന്റെയും വിഹിതവും കുറഞ്ഞു.

അതേസമയം തനത് നികുതിവരുമാനത്തിൽ കാര്യമായ വർധനയും ഉണ്ടായതായി അവലോകനത്തിൽ പറയുന്നു.

1.42 ലക്ഷം കോടിയാണ് 2022-23ൽ സർക്കാർ ചെലവഴിച്ചത്. ഇത് തലേവർഷത്തെക്കാൾ 2.89 ശതമാനം കുറവാണ്. ഇതോടെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം എന്നീ മേഖലകളിലും അടിസ്ഥാനസൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവിലും കുറവുണ്ടായി.

മൂലധനച്ചെലവിലെ കുറവ് 1.52 ശതമാനമാണ്. പൊതുമരാമത്ത് വകുപ്പുവഴിയുള്ള മൂലധനച്ചെലവ് 3467.16 കോടിയിൽനിന്ന് 2712.25 കോടിയായി കുറഞ്ഞു.

വായ്പയെടുക്കാനുള്ള നിയന്ത്രണങ്ങളാണ് ചെലവ് കുറയാനുള്ള പ്രധാനകാരണം. ധന ഉത്തരവാദിത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനം സംസ്ഥാനങ്ങൾക്ക് കടമെടുക്കാം.

എന്നാൽ വായ്പയെടുക്കുന്നതിലെ നിയന്ത്രണങ്ങൾ കാരണം 2022-23 ൽ 2.44 ശതമാനമാണ് സംസ്ഥാനം കടമെടുത്തത്. മുൻവർഷം 3.99 ശതമാനമായിരുന്നു ഇത്.

നികുതിവിഹിതവും സഹായധനവുമായി കേന്ദ്രത്തിൽനിന്ന് 2021-22ൽ കേരളത്തിന് 47,837.21 കോടിയാണ് ലഭിച്ചത്. 2022-23ൽ 2198 കോടി കുറഞ്ഞ് ഇത് 45,638.54 കോടിയായി.

4.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പൊതുകടം ആഭ്യന്തര വരുമാനത്തിന്റെ 23.54 ശതമാനമായിരുന്നത് 22.75 ശതമാനമായി കുറഞ്ഞു.

കടത്തിനുപുറമേ പി.എഫ്., ദേശീയ സമ്പാദ്യപദ്ധതി എന്നിവ ഉൾപ്പെടുന്ന മൊത്തം ബാധ്യതകൾ 35.92 ശതമാനത്തിൽനിന്ന് 34.62 ശതമാനമായും കുറഞ്ഞു.

1.35 ലക്ഷം കോടിരൂപയായിരുന്നു മൊത്തം വരുമാനം. തനതുനികുതി വരുമാനം 13,627 കോടി വർധിച്ച് 71,968 കോടിയായി. 23.36 ശതമാനമാണ് വർധന.

നികുതിയേതര വരുമാനം 4655 കോടി രൂപ വർധിച്ച് 87,086.11 കോടിയായി.

X
Top