റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനം ചൊരിഞ്ഞും കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന് ബാലഗോപാല്. 2024-25 സാമ്പത്തികവര്ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണെന്നും തളരില്ല തകരില്ല തകര്ക്കാനാകില്ല കേരളത്തെയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നു വര്ഷം പ്രതീക്ഷിക്കുന്നത് 3 ലക്ഷം കോടിയുടെ നിക്ഷേപമാണെന്നും മെഡിക്കല് ഹബ്ബാക്കി കേരളത്തെ ഉയര്ത്തുമെന്നും ബജറ്റ് പറയുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല് പറഞ്ഞു. സംസ്ഥാനത്തിന്റെ മൊത്തവരുമാനം 1.35 ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

പ്രതിശീര്ഷവരുമാനം 1.74 ലക്ഷം രൂപ കൂടി. കേരളത്തിന്റെ വളര്ച്ച 6.6 ശതമാനമാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില് പറഞ്ഞു. ദേശീയവളര്ച്ചയേക്കാള് കുറവാണ് ഇത്.

ദാരിദ്ര്യനിര്മ്മാര്ജനത്തില് കേരളം മുന്നിലാണ്. അടുത്ത മൂന്നുവര്ഷം കേരളം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. പ്രവാസികളേയും സ്വകാര്യ നിക്ഷേപകരേയും ആകര്ഷിക്കും.

തീരദേശ പാതകള് അതിവേഗം പൂര്ത്തിയാക്കും. കെ-റെയില് സില്വര്ലൈന് പദ്ധതിയുമായി സര്ക്കാര് മുന്നോട്ടാണെന്നും ധനമന്ത്രി വ്യക്തമാക്കി.

X
Top