പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

മികച്ച മുന്നേറ്റവുമായി കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകള്‍

കൊച്ചി: സാമ്പത്തിക മേഖലയിലെ ഉണർവിന്റെയും പലിശ, പലിശ ഇതര വരുമാനത്തിലെ വർദ്ധനയുടെയും കരുത്തില്‍ കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകള്‍ മികച്ച മുന്നേറ്റം തുടരുന്നു.

ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ലാഭത്തിലും വിറ്റുവരവിലും കിട്ടാക്കടങ്ങള്‍ കുറയ്ക്കുന്നതിലും മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ കാഴ്ചവച്ചത്. നാല് ബാങ്കുകളുടെയും മൊത്തം അറ്റാദായം ഈ കാലയളവില്‍ 5,909.33 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ സാമ്ബത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ നാല് കേരള ബാങ്കുകളും അറ്റാദായത്തില്‍ മികച്ച വളർച്ചയാണ് നേടിയത്. അലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം അവലോകന കാലയളവില്‍ 13.7 ശതമാനം ഉയർന്ന് 1,030.2 കോടി രൂപയിലെത്തി.

ധനലക്ഷ്മി ബാങ്ക് 775.5 ശതമാനം വളർച്ചയുമായി 23.98 കോടി അറ്റാദായം നേടി റെക്കാഡ് കൈവരിച്ചു. തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 19 ശതമാനം ഉയർന്ന് 342 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മാസങ്ങളില്‍ 26 ശതമാനം ഉയർന്ന് 190 കോടി രൂപയിലെത്തി.

കിട്ടാക്കടങ്ങള്‍ കുറയുന്നു
കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകള്‍ക്കും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തില്‍ കിട്ടാക്കടങ്ങള്‍ ഗണ്യമായി കുറയ്ക്കാനായി. ഫെഡറല്‍ ബാങ്കിന്റെ മൊത്തം കിട്ടാക്കടം മാർച്ച്‌ 31ന് അവസാനിച്ച കാലയളവില്‍ 4,375.5 കോടി രൂപയായി താഴ്ന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഇക്കാലയളവില്‍ 3.27 ശതമാനമായും അറ്റ അറ്റാദായം 0.92 ശതമാനവുമായാണ് കുറഞ്ഞത്. സി.എസ്.ബി ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.57 ശതമാനമാണ്. ധനലക്ഷ്‌മി ബാങ്കിന്റെ കിട്ടാക്കടം 364.11 കോടി രൂപയിലേക്ക് കുറഞ്ഞു.

കേരള ബാങ്കുകളുടെ മൊത്തം നിക്ഷേപം
4.41 ലക്ഷം കോടി രൂപ
മൊത്തം വായ്പ
3.67 ലക്ഷം കോടി രൂപ

ജനുവരി-മാർച്ച്‌ കാലയളവിലെ പ്രകടനം
ബാങ്ക് അറ്റാദായം
ഫെഡറല്‍ ബാങ്ക് 1,030.2 കോടി രൂപ
സൗത്ത് ഇന്ത്യൻ ബാങ്ക് 342 കോടി രൂപ
സി.എസ്.ബി ബാങ്ക് 190 കോടി രൂപ
ധനലക്ഷ്‌മി ബാങ്ക് 23.98 കോടി രൂപ

X
Top