
ന്യൂഡൽഹി: കേരള ബാങ്ക് നവംബർ 1 മുതൽ റിസർവ് ബാങ്ക് ഓംബുഡ്സ്മാന്റെ പരിധിയിലാകും. രാജ്യത്തെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഈ തീയതി മുതലാണ് ആർബിഐയുടെ പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകുന്നത്.
നിലവിൽ കേരള സഹകരണ സംഘം നിയമം പ്രകാരമുള്ള കേരള കോ–ഓപ്പറേറ്റീവ് ഓംബുഡ്സ്മാൻ സ്കീമിലാണ് കേരള ബാങ്ക് ഉൾപ്പെട്ടിരിക്കുന്നത്.
പുതിയ ഉത്തരവോടെ സംസ്ഥാന സഹകരണ ബാങ്കുകൾക്കെതിരെയുള്ള പരാതികളിൽ 30 ദിവസത്തിനകം മറുപടി നൽകാതിരിക്കുകയോ, നൽകുന്ന മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ ഇനി ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം.