ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നിലഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപ

100 ഗോള്‍ഡന്‍ ഡെയ്‌സുമായി കേരള ബാങ്ക്

തിരുവനന്തപുരം: ഓണക്കാലത്ത് സ്വര്‍ണ പണയ വായ്പയ്ക്കായി മികച്ച ആനുകൂല്യങ്ങളോടെ ‘100 ഗോള്‍ഡന്‍ ഡെയ്‌സ്’ പദ്ധതി അവതരിപ്പിച്ച് കേരള ബാങ്ക്. ഒക്ടോബര്‍ 31 വരെയുള്ള 100 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാവുക. ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ വായ്പകള്‍ക്ക് 100 രൂപയ്ക്ക് പ്രതിമാസം 77 പൈസയാണ് പലിശ. നിലവില്‍ 9.95 ശതമാനമാണ് സ്വർ‌ണ വായ്പയുടെ പലിശ. 100 രൂപയ്ക്ക് 83 പൈസയോളമാണ് നിരക്ക്.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ എന്നിവ വളരെ ഉയര്‍ന്ന പലിശ നിരക്കാണ് സ്വർണ വായ്പയ്ക്ക് ഈടാക്കുന്നതെന്നും ഈ അവസരത്തിൽ കേരള ബാങ്കിന്റെ കുറഞ്ഞ നിരക്കിലെ സ്വര്‍ണ വായ്പ വലിയ ആശ്വാസമാകുമെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍,ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ എന്നിവർ അറിയിച്ചു. പദ്ധതിയുടെ പ്രചാരണം പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ കിക്ക് ഓഫ് ചെയ്തു. ആഗസ്റ്റ് രണ്ടിന് മന്ത്രി പിഎ മുഹമ്മദി റിയാസ് ക്യാംപെയ്നിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും.

X
Top