
തിരുവനന്തപുരം: കേരള ബാങ്ക് നടപ്പാക്കിയ 100 ദിന സ്വർണപ്പണയ വായ്‌പാ കാംപെയ്ൻ വിജയിക്കുള്ള പുരസ്കാരം മന്ത്രി വിഎൻ വാസവൻ വിതരണം ചെയ്തു. ജൂലൈ 24 മുതൽ ഒക്ടോബർ 31 വരെയായിരുന്നു കാംപെയ്ൻ നടത്തിയത്. 100 ദിവസം കൊണ്ട് സ്വർണപ്പണയ വായ്‌പയിൽ 2,701 കോടി രൂപയുടെ വർധന രേഖപ്പെടുത്തി. ഇക്കാലയളവിൽ 20,000-ഓളം പേരാണ് അക്കൗണ്ട് ആരംഭിച്ചത്. ആലപ്പുഴ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളാണ് വായ്‌പാ തുക വർധിപ്പിച്ചതിൽ മുൻനിരയിലെത്തിയത്. ഏറ്റവും കൂടുതൽ വായ്‌പാ തുക വിതരണം ചെയ്തത് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപുഴ ശാഖയാണ്. കാസർഗോഡ് മെയിൻ ശാഖയും ആലപ്പുഴ ചാരുംമൂട് ശാഖയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വായ്‌പാ തുക വർധിപ്പിച്ച മികച്ച റീജിയൺ ആലപ്പുഴയാണ്. തിരുവനന്തപുരം, കണ്ണൂർ റീജിയണുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പുരസ്കാര വിതരണ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് എംകെ കണ്ണൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങളും പങ്കെടുത്തു.






