ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

മുളയുടെ പ്രചാരണത്തിനായി കൊച്ചിയിൽ കേരള ബാംബൂ ഫെസ്റ്റ്

  •  മുള ശില്പികൾക്കും കരകൗശല പ്രവർത്തകർക്കും വ്യവസായ രംഗത്തെ സഹപ്രവർത്തകരുമായി നേരിട്ട് ഇടപഴകാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും അപൂർവമായ അവസരം നൽകുന്ന, തനതായ ഒരു പരിപാടിയാണ് കേരള ബാംബൂ ഫെസ്റ്റ്

കൊച്ചി: മുളയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന ദേശീയ പരിപാടിയായ കേരള ബാംബൂ ഫെസ്റ്റിന്റെ 22-ാമത് പതിപ്പ് 2025 ഡിസംബർ 27 മുതൽ  2026 ജനുവരി 1 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. കേരള സർക്കാർ വ്യവസായ–വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ, കേരള സ്റ്റേറ്റ് ബാംബൂ മിഷൻ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ എന്നിവ ചേർന്ന്, ദേശീയ ബാംബൂ മിഷൻ, ഭാരത സർക്കാർ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുള കലാകാരന്മാർ/കൈത്തറി കലാകാരന്മാർ എന്നിവർ തങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കേരള ബാംബൂ ഫെസ്റ്റ്. മുളയുടെ മേഖലയുമായി ബന്ധപ്പെട്ട ശില്പികൾ, കരകൗശല പ്രവർത്തകർ, സ്വയംസഹായ സംഘങ്ങൾ, എൻജിഒകൾ, സ്വകാര്യ സംരംഭങ്ങൾ, സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും, യന്ത്ര സാമഗ്രി വിതരണക്കാർ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്കായി സ്റ്റാളുകൾ അനുവദിക്കും.

മുൻ പതിപ്പുകളുടെ വിജയമാണ് ഈ വർഷം കൂടുതൽ സമഗ്രവും ദൃശ്യ വിസ്മയകരവുമായ പരിപാടി സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് ബാംബൂ മിഷനെ പ്രചോദിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. ഫെസ്റ്റിലൂടെ രാജ്യത്തെ മുള മേഖലയിലെ കരകൗശല പ്രവർത്തകരുടെയും പൊതു- സ്വകാര്യ  ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കും. മുള ശില്പികൾക്കും കരകൗശല പ്രവർത്തകർക്കും വ്യവസായ രംഗത്തെ സഹപ്രവർത്തകരുമായി നേരിട്ട് ഇടപഴകാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും അപൂർവമായ അവസരം നൽകുന്ന, തനതായ ഒരു പരിപാടിയാണ് കേരള ബാംബൂ ഫെസ്റ്റ്. മുള കരകൗശല വിദഗ്ദ്ധരുടേയും, സംരംഭകരുടേയും ജീവിത നിലവാരം ഉയർത്തുന്നതിനും മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയയും, പുതുമയും ത്വരിതപ്പെടുത്തുന്നതിനും മുള മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശലക്കാരുടെയും വിദഗ്ദ്ധരുടേയും ഉന്നമനത്തിനുമായാണ് പരിപാടി നടത്തുന്നത്.

മുള മേഖലയിലെ കരകൗശല നിർമാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും. ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മിച്ച വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും ബാംബൂ ഫെസ്റ്റിൽ ഉണ്ടായിരിക്കും.

X
Top