എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

2,042 കോടിയുടെ ഓർഡറുകൾ സ്വന്തമാക്കി കെഇസി ഇന്റർനാഷണൽ

മുംബൈ: കമ്പനിയുടെ വിവിധ ബിസിനസ്സ് വിഭാഗങ്ങളിൽ ഉടനീളം 2,042 കോടി രൂപ മൂല്യമുള്ള പുതിയ ഓർഡറുകൾ നേടിയതായി ആഗോള ഇപിസി പ്രമുഖനായ കെഇസി ഇന്റർനാഷണൽ അറിയിച്ചു. ഈ അറിയിപ്പിനെത്തുടർന്ന് കമ്പനിയുടെ ഓഹരി 1.62 ശതമാനം ഉയർന്ന് 430.50 രൂപയിലെത്തി.

ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ്സ് മിഡിൽ ഈസ്റ്റിലെയും അമേരിക്കയിലെയും ടി ആൻഡ് ഡി പ്രോജക്ടുകൾക്കായി ഓർഡറുകൾ നേടിയതായി കെഇസി ഇന്റർനാഷണൽ പറഞ്ഞു. കൂടാതെ കമ്പനിക്ക് ഇന്ത്യയിലെ വാട്ടർ പൈപ്പ്‌ലൈൻ, ഡാറ്റാ സെന്റർ വിഭാഗങ്ങളിലെ ഇൻഫ്രാ വർക്കുകൾക്കായി സിവിൽ ബിസിനസ്സ് ഓർഡറുകളും ലഭിച്ചു.

ഇതിന് പുറമെ കമ്പനിയുടെ കേബിൾ ബിസിനസ്സ് ഇന്ത്യയിലും വിദേശത്തും വിവിധ തരം കേബിളുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡറുകൾ സ്വന്തമാക്കി. നിർദിഷ്ട ഓർഡറുകളോടെ ഈ വർഷത്തെ കമ്പനിയുടെ ഓർഡർ ബുക്ക് 10,500 കോടി രൂപയായതായി കെ‌ഇ‌സി ഇന്റർനാഷണലിന്റെ എംഡിയും സിഇഒയുമായ വിമൽ കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.

ഒരു ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) സ്ഥാപനമാണ് കെഇസി ഇന്റർനാഷണൽ. പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, കേബിളുകൾ എന്നി വിഭാഗങ്ങളിൽ ഇതിന് സാന്നിധ്യമുണ്ട്.

X
Top