അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂം ഉദ്ഘാടനം

മലപ്പുറം: കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 12-ാമത് ഷോറൂം തിരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. താഴേപ്പാലം ഫാത്തിമ മാതാ സ്‌കൂളിന് സമീപത്തെ പുതിയ ഷോറൂം ഗായകനും സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറുമായ ഹനാന്‍ ഷാ ഉദ്‌ഘാടനം ചെയ്‌തു. കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാന്‍ ടി പി രാജഗോപാല്‍, ഡയറക്ടര്‍മാരായ പ്രസാദ് രാജഗോപാല്‍, പ്രജീഷ് രാജഗോപാല്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ദിവസം തിരൂര്‍ ഷോറൂമില്‍ ഓരോ മണിക്കൂറിലും പര്‍ച്ചേസ് ചെയ്തവരില്‍ നിന്നും തെരഞ്ഞെടുത്ത ഒരാള്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 31വരെ തിരൂര്‍ ഷോറൂമില്‍ നിന്ന്‌ ഒരു പവന്‍ വാങ്ങുമ്പോള്‍ അടുത്ത പവന് പണിക്കൂലി സൗജന്യമായി ലഭിക്കും. ഒപ്പം കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ റൈറ്റ് പ്രൈസ് പ്രോമിസിലൂടെ ഉപഭോക്താക്കള്‍ക്ക് നിര്‍മാണ വിലയില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയോടെ  കൂടുതല്‍ ലാഭത്തില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. നടൻ ഫഹദ് ഫാസിലാണ് ബ്രാന്‍ഡ് അംബാസിഡർ.

X
Top