എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കരൂർ വൈശ്യ ബാങ്കിന് റെക്കോർഡ് ലാഭം; മൂന്നാം പാദ അറ്റാദായത്തിൽ 39% വളർച്ച

2025 ഡിസംബർ 31-ന് അവസാനിച്ച പാദത്തിലെയും ഒമ്പത് മാസത്തെയും സാമ്പത്തിക ഫലങ്ങൾ പ്രകാരം കരൂർ വൈശ്യ ബാങ്ക് 39% വളർച്ച രേഖപ്പെടുത്തി. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കിന്റെ മൊത്തം ബിസിനസ് 16.29 ശതമാനം വർധിച്ച് 2,11,647 കോടി രൂപയായി.

നിക്ഷേപങ്ങൾ 15.57 ശതമാനം വളർന്ന് 1,14,595 കോടി രൂപയായപ്പോൾ, വായ്പകൾ 17.16 ശതമാനം വർധിച്ച് 97,052 കോടി രൂപയിലെത്തി. 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ബാങ്കിന്റെ ബാലൻസ് ഷീറ്റ് 1,35,567 കോടി രൂപയാണ്.

ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 690 കോടി രൂപയായി. മുൻവർഷത്തെ ഇതേ പാദത്തിലെ 496 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 39 ശതമാനം വളർച്ചയാണ്. പ്രവർത്തന ലാഭം 23.31 ശതമാനം വർധിച്ച് 1,005 കോടി രൂപയിലെത്തി.

അറ്റ പലിശ വരുമാനം 14.62 ശതമാനം ഉയർന്ന് 1,239 കോടി രൂപയായി. ആസ്തിന്മേലുള്ള ആദായം 2.05 ശതമാനമായും ഓഹരിയിന്മേലുള്ള ആദായം 20.48 ശതമാനമായും രേഖപ്പെടുത്തി.

2026 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ ബാങ്കിന്റെ അറ്റാദായം 25 ശതമാനം വളർന്ന് 1,785 കോടി രൂപയായി. പ്രവർത്തന ലാഭം 2,828 കോടി രൂപയും പലിശയിനത്തിലെ അറ്റ വരുമാനം 3,580 കോടി രൂപയും ആയി. ചെലവ്-വരുമാന അനുപാതം 43.98 ശതമാനമായി മെച്ചപ്പെട്ടു.

ബാങ്കിന്റെ ആസ്തി ഗുണമേന്മയിൽ ഗണ്യമായ പുരോഗതിയാണ് രേഖപ്പെടുത്തിയത്. മൊത്തം നിഷ്‌ക്രിയ ആസ്തി 0.71 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.19 ശതമാനമായും കുറഞ്ഞു. 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ബാങ്കിന് 898 ശാഖകളും, 1 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റും, 2,211 എടിഎമ്മുകളും/ക്യാഷ് റീസൈക്ലറുകളും ഉൾപ്പെടുന്ന വിപുലമായ ശൃംഖലയുണ്ട്.

X
Top