എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വൻ വിപുലീകരണ പദ്ധതിയുമായി കല്യാൺ ജൂവലേഴ്സ്; 52 ആഴ്ചകളിൽ 52 പുതിയ ഷോറൂമുകൾ തുറക്കും, ഇന്ത്യയിലെ റീട്ടെയിൽ സാന്നിദ്ധ്യത്തിൽ 30 ശതമാനം വർ‍ദ്ധന ലക്ഷ്യം

കൊച്ചി: രാജ്യത്തെ മുൻനിര ആഭരണ നിർമ്മാണ, വിപണന ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് അടുത്ത ഒരു വർഷത്തിനുള്ളിൽ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വൻ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു.

വിപുലീകരണത്തിന്‍റെ ഭാഗമായി 1300 കോടി രൂപ മുതല്‍ മുടക്കി അടുത്ത 52 ആഴ്ചകളിലായി 52 പുതിയ ഷോറൂമുകള്‍ ആരംഭിക്കും. മെട്രോ നഗരങ്ങൾക്ക് പുറമെ രാജ്യത്തെ ടിയര്‍ -2, ടിയര്‍-3 നഗരങ്ങളിലേക്കും സാന്നിദ്ധ്യം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കല്യാൺ.

ടി. എസ്. കല്യാണരാമന്‍

കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ 17 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഗൾഫ് വിപണിയിൽ ഇപ്പോഴും മികച്ച മുന്നേറ്റവും ഉപയോക്തൃ താത്പര്യവും കല്യാണ്‍ ജൂവലേഴ്സിന് ലഭിക്കുന്നുണ്ട്.

സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ മൂന്ന് പാദങ്ങളിലും കമ്പനിയുടെ വളര്‍ച്ച മികച്ച രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലും ശക്തമായ വിപുലീകരണ പദ്ധതികൾക്ക് കമ്പനി ലക്ഷ്യമിടുന്നുണ്ട്.

മുംബൈയിലെ ആദ്യത്തെ ഫിസിക്കല്‍ എക്സ്പീരിയന്‍സ് സെന്റർ വലിയ വിജയമായി. ഇതിനെത്തുടർന്ന് കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ ഡോട്ട് കോം റീട്ടെയ്ല്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കും.

സെപ്റ്റംബര്‍ 31-ന് അവസാനിച്ച പന്ത്രണ്ട് മാസങ്ങളില്‍ 13,000 കോടി രൂപയുടെ വിറ്റുവരവും 425 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭവും നേടാനായെന്നും കമ്പനി അടുത്ത വളര്‍ച്ചാഘട്ടം ലക്‌ഷ്യം വെയ്ക്കുകയാണെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി. എസ്. കല്യാണരാമന്‍ പറഞ്ഞു.

X
Top