ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ്  ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് ശ്രദ്ധേയമായ ഇളവുകളാണ് നൽകുന്നത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്പന ചെയ്‌ത ടെമ്പിള്‍, ആന്‍റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1000 രൂപ ഇളവാണ് നൽകുന്നത്. കൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1500 രൂപ ഇളവും കല്യാണ്‍ പ്രഖ്യാപിച്ചു.

സമ്മാനങ്ങള്‍ നല്കുകയും പുതിയ തുടക്കങ്ങള്‍ കുറിക്കുകയും ചെയ്യുന്ന ഈ ആഘോഷനാളുകളില്‍ കാലാതീതമായ ആഭരണങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കായി പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായാണ് ഈ ഓഫറുകള്‍ കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. ക്രിസ്‌മസിന്‍റെയും പുതുവത്സരത്തിന്‍റെയും അവസരം സന്തോഷത്തിന്‍റെയും സമ്മാനങ്ങളുടെയും കാലമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ടിഎസ് കല്യാണരാമന്‍ പറഞ്ഞു. ലോകോത്തര ആഭരണശേഖരം ലഭ്യമാക്കുന്നതിനൊപ്പം സന്തോഷത്തിന്‍റെ ഈ അനുഭവം കൂടുതലായി ഉപയോക്താക്കള്‍ക്കായി അനുഭവവേദ്യമാക്കുന്നതിനാണ് ഈ ഓഫറുകളിലൂടെ പരിശ്രമിക്കുന്നത്. ഇന്ത്യ മുഴുവന്‍ ലഭ്യമാകുന്ന ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൂല്യം ലഭ്യമാക്കുകയും തിളക്കമാര്‍ന്ന ആഘോഷം ഉറപ്പാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

X
Top