ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

1,345 കോടിയുടെ പുതിയ ഓർഡറുകൾ നേടി കൽപതരു പവർ ട്രാൻസ്മിഷൻ

മുംബൈ: കൽപതരു പവർ ട്രാൻസ്മിഷൻ (കെപിടിഎൽ) കമ്പനിക്കും അതിന്റെ അന്താരാഷ്‌ട്ര അനുബന്ധ സ്ഥാപനങ്ങൾക്കുമായി 1,345 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 8.06 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 435.65 രൂപയിലെത്തി.

കമ്പനിയുടെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസിന് ഇന്ത്യയിലും വിദേശ വിപണിയിലും നിന്നുള്ള ഓർഡറുകൾ ലഭിച്ചതായി ഇപിസി കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇതിന് പുറമെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ഓർഡറുകളും, ഇന്ത്യയിൽ മെട്രോ റെയിൽ വൈദ്യുതീകരണത്തിനുള്ള ഓർഡറും കെപിടിഎൽ നേടിയിട്ടുണ്ട്.

പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ, റെയിൽവേ, ബയോമാസ് അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനം എന്നിവയിൽ പ്രവർത്തിക്കുന്ന വൈവിധ്യമാർന്ന ആഗോള ഇപിസി കമ്പനിയാണ് കൽപതരു പവർ ട്രാൻസ്മിഷൻ. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 1.3% ഉയർന്ന് 81 കോടി രൂപയായിരുന്നു.

X
Top